ബ്ലാസ്റ്റേഴ്‌സിന് കൊടുത്തത് മെൽബൺ സിറ്റി വാങ്ങിച്ചു; കൊച്ചിയിൽ ജിറോണയുടെ ആറാട്ട്

Loading...
  • 155
    Shares

ലാ ലീഗ വേൾഡ് ടൂർണമെന്റിൽ മെൽബൺ സിറ്റി എഫ് സിയെ തകർത്ത് ജിറോണ എഫ് സി. കൊച്ചിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ജിറോണ മെൽബൺ എഫ് സിയെ തകർത്തത്. ആദ്യ കളിയിൽ ബ്ലാസ്റ്റേഴ്‌സിനെ 6-0ന് പരാജയപ്പെടുത്തിയ മെൽബൺ അതേ മാർജിനിൽ ജിറോണയോട് മുട്ടുകുത്തുകയായിരുന്നു

ലാലീഗയിൽ സാക്ഷാൽ റയൽ മാഡ്രിഡിനെ വരെ തോൽപ്പിച്ച ടീമാണ് ജിറോണ. ക്രിസ്റ്റിയൻ പോർച്ചുഗീസിന്റെ ഇരട്ട ഗോളുകളും ആന്റണി റൂബൻ, യുവാൻ പെഡ്രോ റാമിറസ്, യൊഹാൻ മാനി, പെട്രോ പോറോ എന്നിവരുമാണ് ജിറോണക്കായി ഗോൾ നേടിയത്.

തുടക്കം മുതലെ മെൽബൺ സിറ്റിയുടെ ഗോൾ മുഖത്ത് ആക്രമണങ്ങളുമായി ജിറോണ കളം വാഴുകയായിരുന്നു. ആദ്യ മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സിനെ 6-0ന് തോൽപ്പിച്ച കളിയുടെ നിഴൽ പോലും മെൽബൺ സിറ്റിയിൽ കാണാനുണ്ടായിരുന്നില്ല. ആദ്യ പകുതിയിൽ തന്നെ അവർ മൂന്ന് ഗോളുകൾ വാങ്ങിച്ചുകൂട്ടിയിരുന്നു. ജിറോണ എഫ് സിയുടെ അടുത്ത മത്സരം കേരളാ ബ്ലാസ്റ്റേഴ്‌സുമായിട്ടാണ്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *