സച്ചിൻ പിൻമാറി; കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശം ലുലു ഗ്രൂപ്പ് സ്വന്തമാക്കി

  • 273
    Shares

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശത്തിൽ നിന്നും സച്ചിൻ തെൻഡുൽക്കർ പിൻമാറിയതായി സൂചന. യൂസഫ് അലിയുടെ ലുലു ഗ്രൂപ്പ് സച്ചിനിൽ നിന്നും ടീമിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കി. സ്‌പോർട്‌സ് മാധ്യമായ ഗോൾ ആണ് വാർത്ത പുറത്തുവിട്ടത്.

2014ൽ ആദ്യ സീസണിൽ സച്ചിനും പ്രസാദ് വി പോട്ട്‌ലൂരിയും ചേർന്നാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് വാങ്ങിയത്. 2015ൽ പോർട്ട്‌ലൂരി തന്റെ ഓഹരികൾ നാഗാർജുന, ചിരഞ്ജീവി, അല്ലു അർജുൻ നിമ്മഗഡ പ്രസാദ് എന്നിവർക്ക് വിറ്റു. ഇതിന് ശേഷം 40 ശതമാനം ഓഹരികളാണ് സച്ചിനുണ്ടായിരുന്നത്. തൊട്ടടുത്ത വർം സച്ചിനിൽ നിന്നും ദക്ഷിണേന്ത്യൻ സിനിമാ സംഘം 20 ശതമാനം കൂടി സച്ചിനിൽ നിന്ന് വാങ്ങി.

എന്നാൽ പുതിയ സീസൺ ആരംഭിക്കുന്നതിന് മുമ്പേ അവസാനമുണ്ടായിരുന്ന 20 ശതമാനം ഓഹരികളും സച്ചിൻ ഒഴിഞ്ഞതായാണ് വാർത്ത. മലയാളി ഗ്രൂപ്പ് ഈ ഓഹരികൾ വാങ്ങുന്നതോടെ ടീമിന് കൂടുതൽ ഉത്തരവാദിത്വമുണ്ടാകുമെന്ന പ്രതീക്ഷയും സജീവമാണ്. ഈ മാസം 29നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *