കടലിന്റെ മക്കൾക്ക് ആദരമർപ്പിച്ച് പ്രത്യേക ജഴ്‌സി; ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മാച്ച് നാളെ

  • 183
    Shares

ഐഎസ്എൽ അഞ്ചാം സീസണിലെ ആദ്യ ഹോം മാച്ചിന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് നാളെ ഇറങ്ങുക പ്രത്യേക ജഴ്‌സി അണിഞ്ഞ്. പ്രളയകാലത്ത് കേരളത്തിന്റെ രക്ഷകരായ മത്സ്യത്തൊഴിലാളികൾക്ക് ആദരമർപ്പിച്ചാണ് പുതിയ ജഴ്‌സി തയ്യാറാക്കിയിരിക്കുന്നത്. പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിന്റെ മാതൃകാ ചിത്രമാണ് ജഴ്‌സിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഔദ്യോഗിക പേജിലൂടെ ജഴ്‌സിയുടെ വീഡിയോ ദൃശ്യങ്ങൾ ബ്ലാസ്‌റ്റേഴ്‌സ് പുറത്തുവിട്ടു. കൊച്ചിയിലെ മത്സരത്തിന്റെ ആദ്യ ടിക്കറ്റ് വിൽപ്പന മത്സ്യത്തൊഴിലാളികൾക്ക് നൽകിയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ആരംഭിച്ചത്. മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നതിനായി ഏവരെയും വീഡിയോയിലൂടെ ടീമിന്റെ ബ്രാൻഡ് അംബസഡറായ മോഹൻലാൽ ക്ഷണിക്കുന്നുണ്ട്

നാളെ രാത്രി ഏഴരക്ക് ആരംഭിക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. ആദ്യ മത്സരത്തിൽ കൊൽക്കത്തയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുക. അതേസമയം അഞ്ചാം തീയതി മുതൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ആരാധകരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. കാലവസ്ഥ പ്രതികൂലമാകുകയാണെങ്കിൽ മത്സരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം ചിലപ്പോൾ തയ്യാറായേക്കും

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *