മൂന്ന് കളികൾ, 17 ഗോൾ, അതിൽ 11 ഉം സ്വന്തമാക്കി ബ്ലാസ്‌റ്റേഴ്‌സ്; അറഞ്ചം പുറഞ്ചം ട്രോളി സോഷ്യൽ മീഡിയ

Loading...
  • 404
    Shares

ലാ ലിഗ വേൾഡ് ടൂർണമെന്റിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റ ദയനീയ പ്രകടനം ചെറുതൊന്നുമല്ല ആരാധകരെ നിരാശയിലാഴ്ത്തിയത്. ഇഷ്ടടീമിന്റെ ഗതികെട്ട പ്രകടനത്തിന് ട്രോളുകൾ വഴിയാണ് ഇവർ മറുപടി നൽകിയത്. വമ്പൻമാരുമായുള്ള പോരാട്ടത്തിൽ തോൽവി ഏകദേശം ഉറപ്പായിരുന്നുവെങ്കിലും ഇത്രയും ദയനീയ പ്രകടനം ആരാധകർ പ്രതീക്ഷിച്ചിരുന്നില്ലെന്നത് വ്യക്തമാണ്

ലാ ലീഗ വമ്പൻമാരായ ജിറോണ എഫ് സി, ഓസ്‌ട്രേലിയൻ എ സിരീസ് വമ്പൻമാരായ മെൽബൺ സിറ്റി എഫ് സി എന്നീ ടീമുകളാണ് ലാ ലിഗി വേൾഡിനായി കൊച്ചിയിലെത്തിയത്. മെൽബൺ സിറ്റിയുമായുള്ള ആദ്യ മത്സരത്തിൽ തന്നെ ആറ് ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സ് വാങ്ങിച്ചുകൂട്ടിയത്.

മൂന്ന് കളികളിൽ നിന്നായി 17 ഗോളുകളാണ് കൊച്ചിയിൽ പിറന്നത്. ഇതിൽ 11 ഗോളുകളും ബ്ലാസ്‌റ്റേഴ്‌സിന്റെ വലയിലേക്കാണ് ചെന്നുപതിച്ചത്. ഒരു ഗോൾ പോലും മടക്കാനും ബ്ലാസ്‌റ്റേഴ്‌സിനായില്ല. രണ്ടാം മത്സരത്തിൽ ജിറോണയോട് എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു പരാജയം. ആദ്യ മത്സരത്തിൽ നിന്നും വിഭിന്നമായി ചെറുത്തുനിൽപ്പ് പുറത്തെടുത്തു എന്ന മെച്ചം മാത്രമേ രണ്ടാം മത്സരത്തിനുണ്ടായിരുന്നുള്ളു.

ചില ട്രോൾ കാഴ്ചകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *