പോർട്ട് എഫ് സിയെ തകർത്തുവെന്ന് ബ്ലാസ്റ്റേഴ്‌സ്; വിശ്വസിക്കാവോടെയ് എന്ന് ആരാധകർ

  • 122
    Shares

പ്രീ സീസൺ ടൂർണമെന്റിൽ തായ് ക്ലബ്ബായ പോർട്ട് എഫ് സിയുടെ ബി ടീമിനെ തോൽപ്പിച്ചെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. തങ്ങളുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യം അറിയിക്കുന്നത്. എന്നാൽ ആരാധകർക്ക് ഇതത്ര വിശ്വാസം വന്നിട്ടില്ല.

നേരത്തെ ബാങ്കോക്ക് എഫ് സിയോട് ജയിച്ചെന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് സമൂഹ മാധ്യമങ്ങൾ വഴി അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തങ്ങളോട് കളിച്ചിട്ടില്ലെന്ന് ബാങ്കോക്ക് എഫ് സി വെളിപ്പെടുത്തിയത് വലിയ വിവാദമാകുകയും ചെയ്തു. ഇതിന്റെ അലയൊലികൾ അടങ്ങും മുമ്പേയാണ് അടുത്ത ജയമറിയിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ പോസ്റ്റ് വരുന്നത്.

സഹൽ, സി കെ വിനീത്, സ്ലാവിസ എന്നിവർ ബ്ലാസ്‌റ്റേഴ്‌സിനായി ഗോളുകൾ നേടിയെന്നാണ് അധികൃതർ പറയുന്നത്. ജയമറിയിച്ചിട്ട പോസ്റ്റിനടിയിൽ ഇതെങ്കിലും വിശ്വസിക്കാനാകുമോയെന്നാണ് ആരാധകർ ചോദിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *