59 റൺസിനിടെ 8 വിക്കറ്റുകൾ വീണു; കേരളത്തിന് കൂട്ടത്തകർച്ച

Loading...
  • 86
    Shares

രഞ്ജി ട്രോഫിയിൽ ഗ്രൂപ് ബിയിൽ മധ്യപ്രദേശിനെതിരെ കേരളത്തിന് കൂട്ടതകർച്ച. 59 റൺസ് എടുക്കുന്നതിനിടെ കേരളത്തിന്റെ എട്ട് വിക്കറ്റുകൾ വീണു. ആദ്യ ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ കേരളം എട്ട് വിക്കറ്റിന് 62 റൺസ് എന്ന നിലയിലാണ്

പത്ത് റൺസ് എടുക്കുന്നതിനിടെ കേരളത്തിന് 3 വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. 27 റൺസ് എടുക്കുമ്പോഴേക്കും ആറ് വിക്കറ്റുകൾ വീണു. അമ്പത് റൺസ് തികയ്ക്കും മുമ്പേ കേരളം ഓൾ ഔട്ടാകുമെന്ന് കരുതിയെങ്കിലും വിഷ്ണു വിനോദും അക്ഷയ് ചന്ദ്രനും പിടിച്ചുനിന്നതോടെ വൻ നാണക്കേടിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു

അക്ഷയ് ചന്ദ്രൻ 15 റൺസുമായി ക്രീസിലുണ്ട്. റൺസൊന്നുമെടുക്കാതെ കെ സി അക്ഷയ് ആണ് മറുവശത്ത്. മികച്ച ഫോമിൽ നിൽക്കുന്ന ജലജ് സക്‌സേന 2 റൺസിന് വീണതാണ് കേരളത്തെ തളർത്തിയത്. സഞ്ജു വി സാംസൺ ഒരിക്കൽ കൂടി പരാജയപ്പെട്ടു. 2 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. മൂന്ന് പേർ മാത്രമാണ് കേരളത്തിനായി ഇരട്ട അക്കം കണ്ടത്. മധ്യപ്രദേശിനായി കുൽദീപ് സെൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മിഹിർ ഹിർവാനി, ആവേശ് ഖാൻ എന്നിവർ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *