90 ഓവറിൽ വിജയലക്ഷ്യം 297 റൺസ്; ഡു ഓർ ഡൈ പറഞ്ഞ് കേരളം തകർത്തടിച്ചു: ക്വാർട്ടറിൽ എത്തിയത് ഇങ്ങനെ

  • 713
    Shares

രഞ്ജി ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു ഇന്ന് നടന്നത്. കേരളവും ഹിമാചലും തമ്മിലുള്ള മത്സരത്തിന്റെ അവസാന ദിനം ഏകദിനത്തെയും വെല്ലുന്ന ക്ലൈമാക്‌സിലാണ് അവസാനിച്ചത്.

ക്വാർട്ടറിൽ കടക്കണമെങ്കിൽ ഇരു ടീമിനും വിജയം വേണമെന്ന അവസരത്തിലാണ് ഹിമാചലിന്റെ നായകൻ ആത്മഹത്യാപരമായ തീരുമാനമെടുത്തത്. നാലാം ദിനത്തെ സ്‌കോറിൽ തന്നെ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഒന്നാമിന്നിംഗ്‌സിലെ 11 റൺസിന്റെ ലീഡ് സഹിതം ഹിമാചൽ കേരളത്തിന് മുന്നിൽ വെച്ച് 297 റൺസ്

അവസാന ഓവറിൽ 90 ഓവറും 297 റൺസും വേണമെന്ന നിലയിലാണ് കേരളം ബാറ്റിംഗ് ആരംഭിച്ചത്. ജയിക്കാൻ വിദൂര സാധ്യത പോലും കൽപ്പിച്ചിരുന്ന മത്സരം പക്ഷേ ഏകദിന ശൈലിയിൽ ബാറ്റ് വീശിയ താരങ്ങൾ മാറ്റി മറിക്കുകയായിരുന്നു.

പി രാഹുലിനൊപ്പം വിനൂപ് മനോഹരനെ രണ്ടാമിന്നിംഗ്‌സിൽ ഓപണറാക്കിയ തീരുമാനം തീർത്തും ശരിയായി. പി രാഹുൽ 14 റൺസുമായി മടങ്ങിയെങ്കിലും വിനൂപ് 96 റൺസെടുത്ത് കേരളാ ഇന്നിംഗ്‌സിന്റെ നട്ടെല്ലായി മാറി. നായകൻ സച്ചിൻ ബേബി 92 റൺസെടുത്തു. വിനൂപും മുഹമ്മദ് അസറുദ്ദീനും രണ്ട് റൺസിനിടെ മടങ്ങി കേരളം തകർച്ചയിലേക്ക് എന്ന തോന്നൽ ഉണ്ടാക്കിയെങ്കിലും സച്ചിൻ ബേബിക്കൊപ്പം ചേർന്ന സഞ്ജു കേരളത്തെ വിജയത്തിലേക്ക് എത്തിക്കുയായിരുന്നു.

സെഞ്ച്വറിക്ക് എട്ട് റൺസ് അകലെ സച്ചിൻ പുറത്തായെങ്കിലും വിഷ്ണു വിനോദിനെ കൂട്ടുപിടിച്ച് സഞ്ജു ജയം പൂർത്തിയാക്കി. 53 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 61 റൺസുമായി പുറത്താകാതെ നിന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *