ചരിത്രം രചിക്കുമോ കേരളം: രണ്ടാമിന്നിംഗ്‌സിൽ 171ന് പുറത്ത്; ഗുജറാത്തിന് 195 റൺസിന്റെ വിജയലക്ഷ്യം

Loading...
  • 591
    Shares

രഞ്ജി ട്രോഫിയിൽ ചരിത്ര നേട്ടത്തിനരികെ കേരളം. ഗുജറാത്തിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ രണ്ടാമിന്നിംഗ്‌സിൽ കേരളം 171 റൺസിന് പുറത്തായി. ആദ്യ ഇന്നിംഗ്‌സിലെ 23 റൺസിന്റെ ലീഡ് സഹിതം കേരളത്തിന് ഇപ്പോൾ 194 റൺസിന്റെ ലീഡുണ്ട്. മൂന്ന് ദിവസം അവശേഷിക്കെ ഗുജറാത്തിന് ജയിക്കാനായി വേണ്ടത് 195 റൺസാണ്

ബൗളർമാർക്ക് പിന്തുണ ലഭിക്കുന്ന പിച്ചിലാണ് കേരളത്തിന്റെ പ്രതീക്ഷ. ആദ്യ ഇന്നിംഗ്‌സിൽ 162 റൺസിന് പുറത്താക്കിയതും കേരളത്തിന് പ്രതീക്ഷയേകുന്നു. ജയിച്ചാൽ ചരിത്രത്തിൽ ആദ്യമായി കേരളത്തിന് രഞ്ജി ട്രോഫിയുടെ സെമി ഫൈനലിൽ പ്രവേശിക്കാം.

രണ്ടാമിന്നിംഗ്‌സിൽ സിജോമോൻ ജോസഫിന്റെ അർധ സെഞ്ച്വറിയാണ് കേരളത്തെ കുറച്ചെങ്കിലും സഹായിച്ചത്. സിജോമോൻ 56 റൺസ് എടുത്ത് പുറത്തായി. ജലജ് സക്‌സേന 44 റൺസുമായി പുറത്താകാതെ നിന്നു. അവസാന നാല് ബാറ്റ്‌സ്മാൻമാർ അടക്കം അഞ്ച് പേർ പൂജ്യത്തിന് പുറത്തായി. ആദ്യ ഇന്നിംഗ്‌സിൽ ബാറ്റിംഗിനിടെ പരുക്കേറ്റ സഞ്ജു സാംസൺ രണ്ടാമിന്നിംഗ്‌സിൽ ബാറ്റിംഗിന് ഇറങ്ങില്ലെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഒറ്റക്കൈയ്യുമായി ബാറ്റ് ചെയ്യാൻ ഇറങ്ങിയത് കാണികളുടെ കയ്യടി വാങ്ങിവെച്ചു. പക്ഷേ പത്താമനായി ഇറങ്ങി 9 പന്തുകൾ നേരിട്ട സഞ്ജുവിന് റൺസ് ഒന്നും എടുക്കാനായില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *