വിക്കറ്റുവേട്ടക്കിറങ്ങിയ തമ്പിയളിയനും സന്ദീപും; ഒറ്റക്കൈയ്യുമായി ബാറ്റിംഗിന് ഇറങ്ങിയ സൂപ്പർ സഞ്ജു: കേരളം ജയിച്ചത് ഇങ്ങനെയൊക്കെയാണ് ഭായ്

Loading...
  • 423
    Shares

അനന്തപത്മനാഭനും ശ്രീകുമാരൻ നായർക്കും ഒന്നും സാധിക്കാത്തത് സച്ചിൻ ബേബിയും സഞ്ജുവും ഒക്കെ നേടിയിരിക്കുന്നു. ചരിത്രത്തിൽ ആദ്യമായി കേരളം രഞ്ജി ട്രോഫിയുടെ സെമിയിലേക്ക് കുതിച്ചെത്തി. അതും ശക്തരായ ഗുജറാത്തിനെ ചുരുട്ടിക്കെട്ടിക്കൊണ്ട്.

നന്ദി ഏറെയുണ്ട്, ഡേവ് വാട്‌മോർ എന്ന പരിശീലകനോട്. തോൽവികളും സമനിലകളും കൂടുതൽ കണ്ടുകൊണ്ടിരുന്ന ഒരു ടീമിനെ പൊരുതാൻ പഠിപ്പിച്ചതിന്. ഉത്തരേന്ത്യൻ ക്രിക്കറ്റ് കരുത്തിന് മുന്നിൽ നട്ടെല്ല് വിരിച്ച് നിന്ന് പോരടിക്കാൻ പഠിപ്പിച്ചതിന്. ഇതുവരെ പ്രവേശനം അസാധ്യമായ ഇടങ്ങളിലേക്ക് നടന്നുകയറാൻ പഠിപ്പിച്ചതിന്.

നായകൻ സച്ചിൻ ബേബി മുതൽ ഓരോ താരത്തിനോടും കടപ്പെട്ടിരിക്കുന്നു കേരളത്തിലെ ഓരോ ക്രിക്കറ്റ് ആരാധകനും. ക്രിക്കറ്റ് എന്നാൽ ഒരു ടീം ഗെയിമാണെന്നത് ഊട്ടിയുറപ്പിച്ചതിന്. മറുനാട്ടിൽ നിന്നെത്തി കേരളത്തിന് വേണ്ടി സെഞ്ച്വറികളും വിക്കറ്റുകളും വാരിക്കൂട്ടിയ ജലജ് സക്‌സേനയെയും നന്ദിയോടെ ഓർക്കണം.

പിന്നെ നമ്മുടെ സ്വന്തം തമ്പിയളിയൻ ബേസിൽ തമ്പിയും സന്ദീപ് വാര്യരും. തീ പാറുന്ന പന്തുകൾ എതിരാളികളെ നിക്ഷ്പ്രഭരാക്കി വിക്കറ്റും തെറിപ്പിച്ച് പോകുന്നത് കണ്ട് ആർത്തുവിളിക്കാൻ അവസരമൊരുക്കി തന്നതിന്. പരുക്കേറ്റ് രണ്ടാഴ്ചയോളം വിശ്രമം നിർദേശിച്ചിട്ടും ഒറ്റക്കൈയ്യുമായി ബാറ്റ് ചെയ്യാനിറങ്ങിയ നമ്മുടെ സഞ്ജുവിനെ എങ്ങനെ മറക്കാനാകും. നമ്മൾ കളി ജയിച്ചത് ഇങ്ങനെയൊക്കെയാണ് ഭായ്. ഇത് നമ്മുടെ അഭിമാനത്തിന്റെ പോരാട്ടം കൂടിയായിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *