രഞ്ജി ട്രോഫി സെമി ലൈനപ്പായി; കേരളത്തിന്റെ എതിരാളികൾ വസീം ജാഫറിന്റെ വിദർഭ

  • 360
    Shares

രഞ്ജി ട്രോഫിയിൽ ചരിത്രത്തിലാദ്യമായി സെമി ഫൈനലിലേക്ക് പ്രവേശിച്ചെങ്കിലും ഇതുവരെയുള്ള പ്രകടനം മതിയാകില്ല കേരളത്തിന് മുന്നേറാൻ. രഞ്ജി ടീമുകളിലെ ഏറ്റവും ശക്തരായ വിദർഭയാണ് സെമിയിൽ കേരളത്തിന്റെ എതിരാളികൾ. ആഭ്യന്തര ക്രിക്കറ്റിലെ സച്ചിൻ തെൻഡുൽക്കർ എന്നറിയപ്പെടുന്ന വെറ്ററൻ താരം വസീം ജാഫറാണ് വിദർഭയുടെ കുന്തമുന.

ക്വാർട്ടറിൽ ഉത്തരാഖണ്ഡിനെ ഇന്നിംഗ്‌സിനും 115 റൺസിനും തകർത്താണ് വിദർഭ സെമിയിലേക്ക് പ്രവേശിച്ചത്. വസീം ജാഫർ ഇരട്ട സെഞ്ച്വറി നേടിയ മത്സരത്തിൽ അവരുടെ മറ്റ് രണ്ട് ബാറ്റ്‌സ്മാൻമാർ കൂടി സെഞ്ച്വറി തികച്ചിരുന്നു. ജാഫർ 206, സഞ്ജയ് രാമസ്വാമി 141, ആദിത്യ സർവതെ 102 എന്നിങ്ങനെയായിരുന്നു അവരുടെ സ്‌കോറുകൾ. അക്ഷയ് വദ്കർ 98 റൺസുമെടുത്തു. കരുത്തുറ്റ ബാറ്റിംഗ് നിരയാണ് വിദർഭയുടെ കരുത്ത്. ഉമേഷ് യാദവ് നയിക്കുന്ന ബൗളിംഗ് നിര മറുവശത്തും

ബൗളിംഗാണ് കേരളത്തിന്റെയും ശക്തി. ബേസിൽ തമ്പിയും സന്ദീപ് വാര്യരും ജാഫറിനെയും കൂട്ടരെയും പിടിച്ചുകെട്ടിയാൽ കേരളത്തിന് ഫൈനലിലേക്ക് പ്രവേശിക്കാം. പക്ഷേ ബാറ്റ്‌സ്മാൻമാരുടെ സ്ഥിരതയില്ലായ്മയാണ് കേരളത്തെ കുഴയ്ക്കുന്നത്. ജലജ് സക്‌സേന മാത്രമാണ് ഇതിനൊരു അപവാദം. പരുക്കിനെ തുടർന്ന് സഞ്ജുവിന് ചിലപ്പോൾ സെമി മത്സരം നഷ്ടപ്പെട്ടേക്കാം. ഇതും കേരളത്തെ പ്രതിസന്ധിയിലാക്കുന്നു.

്‌സൗരാഷ്ട്രയും കർണാടകയും തമ്മിലാണ് രണ്ടാമത്തെ മത്സരം. ക്വാർട്ടറിൽ റെക്കോർഡ് ജയവുമായാണ് സൗരാഷ്ട്ര സെമിയിലേക്ക് കടന്നത്. ഉത്തർപ്രദേശ് ഉയർത്തിയ 472 റൺസ് വിജയലക്ഷ്യം പൂജാരയുടെയും ഹാർവിക് ദേശായിയുടെയും അർധസെഞ്ച്വറി മികവിൽ സൗരാഷ്ട്ര മറികടക്കുകയായിരുന്നു. രഞ്ജി ചരിത്രത്തിൽ നാലാം ഇന്നിംഗ്‌സിൽ പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും വലിയ സ്‌കോറാണിത്Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *