പെലെയുടെ പാതയിൽ എംബാപെ; കലാശപ്പോരാട്ടത്തിൽ റെക്കോർഡ് നേട്ടം

  • 319
    Shares

ലോകകപ്പിൽ ഫുട്‌ബോൾ പ്രേമികളുടെ ഇഷ്ടതാരങ്ങളിൽ ഒരാളായിരുന്നു എംബാപെ. വമ്പൻമാരായി എത്തിയ മെസ്സിയും, റൊണാൾഡോയും, നെയ്മറുമൊക്കെ സെമി കാണാതെ പുറത്തായപ്പോൾ ടൂർണമെന്റിലെ മികച്ച താരമായി ഉയർന്നു വന്നതും ഫ്രാൻസിന്റെ ഈ 19കാരനായിരുന്നു. ഫൈനലിലെ ഗോളടക്കം ടൂർണമെന്റിൽ നാല് ഗോളുകളാണ് എംബാപെ സ്വന്തമാക്കിയത്

ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും എംബാപെയെ തേടിയെത്തി. ഫുട്‌ബോൾ ഇതിഹാസം പെലെക്കൊപ്പമാണ് എംബാപെയുടെ സ്ഥാനം. 1958 ലോകകപ്പ് ഫൈനലിൽ ഗോൾ നേടുമ്പോൾ പെലെയുടെ പ്രായം 17 വയസ്സായിരുന്നു.

19 വയസ്സും 20 ദിവസവും മാത്രമാണ് ഫൈനൽ കളിക്കാനിറങ്ങുമ്പോൾ എംപാപെയുടെ പ്രായം. പതിനെട്ടാം വയസ്സിൽ ഫ്രഞ്ച് ടീമിനായി അരങ്ങേറിയ എംബാപെ ദേശീയ ടീമിനായി കളിച്ച ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ്. നിലവിൽ പി എസ് ജിയുടെ മുന്നേറ്റ നിരയിലെ ശക്തികേന്ദ്രമായ എംബാപെ 44 മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ നേടിയിരുന്നു

തിയറി ഹെൻ റിയോട് സാമ്യമുള്ള ശൈലിയാണ് എംബാപെയുടെത്. വേഗതയും പന്തടക്കവും ഡ്രിബ്ലിംഗും ബോക്‌സിനുള്ളിലെ ശാന്തതയുമെല്ലാം ഹെൻറിയെ അനുസ്മരിപ്പിക്കുന്നു. ലോകകപ്പിൽ തുടക്കത്തിൽ നിറം മങ്ങിയിരുന്നുവെങ്കിലും അർജന്റീനക്കെതിരായ മത്സരത്തിലാണ് തന്റെ യഥാർഥ ഫോമിലേക്ക് എംബാപെ എത്തിയത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *