നോക്കി നിൽക്കുവാണോ!, പോയി പിടിയെടാ അവനെ; എംബാപയെ തടയാനുള്ള എളുപ്പ മാർഗമിതാണ്

  • 108
    Shares

ലോക ഫുട്‌ബോളിൽ ഏറ്റവും വേഗതയുള്ള താരങ്ങളിൽ ഒരാളാണ് ഫ്രാൻസിന്റെ കെയ്‌ലിൻ എംബാപെ. പന്തുമായി കുതിക്കുന്ന ഈ പത്തൊമ്പതുകാരനെ തടയാൻ എതിർ ടീമംഗങ്ങൾ മൈതാനത്ത് പാടുപെടുന്ന കാഴ്ച സ്ഥിരമായി കാണാം. തടഞ്ഞാൽ ഫൗളിലേക്ക് എത്തുമോയെന്ന ഭയത്താൽ ഒരടി നിന്നാകും എംബാപെയെ തടയാൻ എതിർ ടീം പ്രതിരോധ നിര ശ്രമിക്കുക. എന്നാൽ രസകരമായൊരു തടയൽ കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കണ്ടു

പി എസ് ജിയും നാപോളിയും തമ്മിൽ ഏറ്റുമുട്ടുന്നതിനിടെയാണ് രസകരമായ സംഗതി പിറന്നത്. നാപോളി ബോക്‌സിലേക്ക് പന്തുമായി കുതിച്ചെത്തിയ എംബാപയെ തടയാനായി നാപോളി താരം കൂളിബാളി ശ്രമിച്ചെങ്കിലും നടന്നില്ല. തനിക്കൊപ്പമുണ്ടായിരുന്ന മരിയോ റൂയിയെ ഉടനെ കൂളിബാളി എംബാപയുടെ മുന്നിലേക്ക് തള്ളിയിടുകയായിരുന്നു.

എന്തായാലും സംഗതിയേറ്റു. എംബാപയിൽ പന്ത് റാഞ്ചിയെടുക്കാൻ നാപോളി പ്രതിരോധ നിരക്ക് സാധിച്ചു. പക്ഷേ എംബാപയെ തടയാനുള്ള എളുപ്പമാർഗം എന്ന അടിക്കുറിപ്പോടെ കൂളിബാളിയുടെ തള്ളിവിടൽ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌

Leave a Reply

Your email address will not be published. Required fields are marked *