കിംഗ്സ് കപ്പ് ഫുട്ബോളിൽ തായ്ലാൻഡിനെ പരാജയപ്പെടുത്തി ഇന്ത്യക്ക് വെങ്കലം
കിംഗ്സ് കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് വെങ്കലം. മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടത്തിൽ ആതിഥേയരായ തായ്ലാൻഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. സെമിയിൽ ക്യൂറോസയോട് ഇന്ത്യ പരാജയപ്പെടുകയായിരുന്നു.
ക്യൂറോസോയോട് തോറ്റ ടീമിൽ നിന്നും എട്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. പതിനേഴാം മിനിറ്റിൽ അനിരുദ്ധ് ഥാപ്പയാണ് ഇന്ത്യയുടെ വിജയഗോൾ സ്വന്തമാക്കിയത്.