തകർപ്പൻ സെഞ്ച്വറി നേടിയിട്ടും മാൻ ഓഫ് ദ മാച്ച് വേറൊരാൾ കൊണ്ടുപോയി; രാഹുലിന്റെ നിർഭാഗ്യം തുടരുന്നു

Loading...
  • 386
    Shares

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി 20 മത്സരത്തിൽ തകർപ്പൻ സെഞ്ച്വറിയോടെ ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചെങ്കിലും കെ എൽ രാഹുലിനെ തേടി മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം എത്തിയില്ല. പകരം ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റുകൾ പിഴുത കുൽദീപ് യാദവിനായിരുന്നു മാൻ ഓഫ് ദ പുരസ്‌കാരം നൽകിയത്. തന്റെ ആദ്യ ടി20 ശതകം നേടിയ മത്സരത്തിലും രാഹുലിന് ഇതേ നിർഭാഗ്യം പിടികൂടിയിരുന്നു

2016ൽ അന്താരാഷ്ട്ര ടി20യിൽ ആദ്യമായി ശതകം തികച്ച ദിവസം കളിയിലെ കേമനായത് വിൻഡീസ് ടീമിലെ എവിൻ ലെവിസായിരുന്നു. ലെവിസും വിൻഡീസിനായി സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. സെഞ്ച്വറി നേടുന്ന ട്വന്റി 20 മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം നഷ്ടപ്പെട്ടുന്നത് രാഹുലിന് ഇത് രണ്ടാം തവണയാണ്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ പുറത്താകാതെ 101 റൺസാണ് കെ എൽ രാഹുൽ സ്വന്തമാക്കിയത്. 54 പന്തിൽ നിന്നായിരുന്നു രാഹുൽ 101 റൺസ് നേടിയത്. ഇതിൽ അഞ്ച് സിക്‌സറുകളും 10 ഫോറുകളും രാഹുൽ സ്വന്തമാക്കിയിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *