ടി20 റാങ്കിംഗിൽ ആദ്യ പത്തിലേക്ക് കുതിച്ച് കെഎൽ രാഹുൽ; അമ്പരപ്പിക്കുന്ന നേട്ടവുമായി പാക് താരം

Loading...
  • 623
    Shares

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര, പാക്കിസ്ഥാൻ, സിംബാബ് വെ, ഓസ്‌ട്രേലിയ ത്രിരാഷ്ട്ര ടി20 പരമ്പര എന്നിവ പൂർത്തിയായതോടെ ഐസിസിയുടെ പുതിയ റാങ്കിംഗ് പുറത്തുവന്നു. ഇന്ത്യൻ താരങ്ങളിൽ കെ എൽ രാഹുലാണ് റാങ്കിംഗിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. 9 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ രാഹുൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി.

ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. ഇതിലെ ആദ്യ മത്സരത്തിലെ സെഞ്ച്വറി നേട്ടമാണ് രാഹുലിനെ റാങ്കിംഗിലുള്ള കുതിപ്പിന് സഹായിച്ചത്. ആദ്യ മത്സരത്തിലെ സെഞ്ച്വറിക്ക് ശേഷം 854 പോയിന്റ് നേടിയ രാഹുൽ പിന്നീടുള്ള രണ്ട് മത്സരങ്ങളിലെ പ്രകടനത്തോടെ 812ലേക്ക് വീണെങ്കിലും മൂന്നാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു.

എന്നാൽ പാക് താരം ഫഖർ സമാന്റെ കുതിപ്പാണ് ഏവരെയും അമ്പരപ്പിച്ചത്. 44 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി സമാൻ കുതിച്ചെത്തിയത് രണ്ടാം സ്ഥാനത്തേക്കാണ്. അവസാന ആറ് മത്സരങ്ങളിലായി 61, 6, 47, 73, 91 എന്നിങ്ങനെയായിരുന്നു സമാന്റെ സ്‌കോറുകൾ.

ഓസ്‌ട്രേിലയയുടെ ആരോൺ ഫിഞ്ചാണ് ഒന്നാം സ്ഥാനത്ത്. സിംബാബ് വെക്കെതിരായ മത്സരത്തിൽ 172 റൺസ് അടിച്ചുകൂട്ടിയതാണ് ഫിഞ്ചിനെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്. 891 പോയിന്റാണ് ഫിഞ്ചിനുള്ളത്. ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇന്ത്യയിൽ നിന്ന് രാഹുൽ മാത്രമാണുള്ളത്

കോളിൻ മൺറോ നാലാം സ്ഥാനത്തും ബാബർ അസം അഞ്ചാം സ്ഥാനത്തും നിൽക്കുന്നു. ഗ്ലെൻ മാക്‌സ് വെൽ, ഇവിൻ ലൂയിസ്, മാർട്ടിൻ ഗുപ്റ്റിൽ, അലക്‌സ് ഹെയ്ൽസ്, ഡിആർകി ഷോർട്ട് എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *