ഐസിസി ടെസ്റ്റ് റാങ്കിംഗിൽ കോഹ്ലി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി; വില്യംസൺ തൊട്ടുപിന്നാലെ
ഐസിസി ടെസ്റ്റ് റാങ്കിംഗിന്റെ തലപ്പത്ത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി വീണ്ടുമെത്തി. ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസനെ മറികടന്നാണ് കോഹ്ലി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്. ഏകദിന റാങ്കിംഗിലും കോഹ്ലിയാണ് മുന്നിൽ
922 പോയിന്റാണ് കോഹ്ലിക്കുള്ളത്. 913 പോയിന്റുമായി കെയ്ൻ വില്യംസൺ തൊട്ടുപിന്നാലെയുണ്ട്. 881 പോയിന്റുള്ള ചേതേശ്വർ പൂജാര നാലാം സ്ഥാനത്താണ്. ബൗളർമാരുടെ റാങ്കിംഗിൽ രവീന്ദ്ര ജഡേജ ആറാം സ്ഥാനത്തും അശ്വിൻ പത്താം സ്താനത്തുമാണ്.
ടീമുകളുടെ റാങ്കിംഗിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ന്യൂസിലാൻഡാണ് രണ്ടാം സ്ഥാനത്ത്.