സെഞ്ച്വറിയുമായി രോഹിതും കോഹ്ലിയും നടന്നു കയറിയത് റെക്കോർഡുകളിലേക്ക്

  • 248
    Shares

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിലെ തകർപ്പൻ ജയത്തോടൊപ്പം ഇന്ത്യൻ ബാറ്റ്‌സ്മാൻമാരായ രോഹിതും കോഹ്ലിയും സ്വന്തമാക്കിയത് ഒരുപിടി റെക്കോർഡുകൾ കൂടിയാണ്. ഏറ്റവും കൂടുതൽ തവണ 200 റൺസ് കൂട്ടുകെട്ട് തീർത്ത സഖ്യമെന്ന ബഹുമതി ഇരുവരും സ്വന്തമാക്കി. ഇത് അഞ്ചാം തവണയാണ് ഇരുവരും ചേർന്ന് 200 റൺസിന് മുകളിൽ പാർട്ണർഷിപ്പ് ഉണ്ടാക്കുന്നത്.

ഗുവാഹത്തിയിലെ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടും ഇന്നലെ പിറന്നു. രോഹിതും കോഹ്ലിയും ചേർന്ന് 246 റൺസാണ് ഇന്നലെ സ്വന്തമാക്കിയത്. ഒരു മത്സരത്തിൽ തന്നെ സെഞ്ച്വറി നേടുന്ന നാലാമത്തെ സഖ്യമായും കോഹ്ലി-രോഹിത് സഖ്യം മാറി. ഇത് നാലാം തവണയാണ് ഇരുവരും ഒരു മത്സരത്തിൽ തന്നെ സെഞ്ച്വറി തികയ്ക്കുന്നത്.

വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 323 റൺസിന്റെ വിജയലക്ഷ്യം അനായാസമാണ് ഇന്ത്യ മറികടന്നത്. 8 ഓവർ ബാക്കി നിൽക്കെ ഇന്ത്യ വിജയത്തിൽ എത്തി. നായകൻ കോഹ്ലി 140 റൺസും രോഹിത് 152 റൺസുമെടുത്തു. 21 ഫോറും 2 സിക്‌സറും അടങ്ങിയതാണ് കോഹ്ലിയുടെ ഇന്നിംഗ്‌സ്. 117 പന്തിൽ 15 ഫോറും എട്ട് സിക്‌സറും അടങ്ങിയതാണ് രോഹിതിന്റെ ഇന്നിംഗ്‌സ്‌


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *