ഒടുവിൽ കോഹ്ലി സ്റ്റംപിംഗിൽ വീണു; ഏഴ് വർഷത്തിനിടെ ഇതാദ്യം

  • 198
    Shares

ഏഴ് വർഷത്തിനിടെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഒടുവിൽ സ്റ്റംപിംഗിൽ കുടങ്ങി പുറത്തായി. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ആദിൽ റഷീദിന്റെ പന്തിൽ ജോസ് ബട്‌ലറാണ് കോഹ്ലിയെ സ്റ്റംപ് ചെയ്ത് പുറത്താക്കിയത്.

ബൗൾഡും, ക്യാച്ചും, റൺ ഔട്ടുമായും പലതവണ പുറത്തായിട്ടുണ്ടെങ്കിലും ഏഴ് വർഷത്തിനിടെ കോഹ്ലി സ്റ്റംപിംഗിൽ കുടുങ്ങി പുറത്താകുന്നത് ഇതാദ്യമാണ്. മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം തന്നെ ഇന്ത്യൻ നായകൻ കാഴ്ച വെച്ചിരുന്നു. 82 പന്തിൽ നിന്ന് ഏഴ് ഫോർ സഹിതം 72 റൺസാണ് കോഹ്ലി സ്വന്തമാക്കിയത്. രണ്ടാം വിക്കറ്റിൽ രോഹിതിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാനും ഇന്ത്യൻ നായകന് സാധിച്ചിരുന്നു

മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ എട്ട് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. രോഹിത് ശർമയുടെ തകർപ്പൻ സെഞ്ച്വറിയായിരുന്നു വിജയലക്ഷ്യത്തിലേക്ക് അനായാസം ഇന്ത്യയെ എത്തിച്ചത്

കോഹ്ലിയുടെ പുറത്താകൽ കാണാം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *