ലാ ലീഗ, ഓസീസ് ലീഗ് വമ്പൻമാൻ കൊച്ചിയിൽ; വമ്പൻ പോരാട്ടത്തിനൊരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്

  • 244
    Shares

ലീ ലീഗാ വേൾഡിന് വേദിയാകാനൊരുങ്ങി കൊച്ചി. ജുലൈ 24 മുതൽ 28 വരെ കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. ലാ ലീഗ അംബാസിഡറും മുൻ സ്പാനിഷ് താരവുമായ ഫെർണാണ്ടോ മോറിന്റതാണ് കൊച്ചിയിൽ ടൂർണമെന്റ് പ്രഖ്യാപനം നടത്തിയത്.

ലാ ലീഗ വമ്പൻമാരായ ജിറോണ എഫ് സി, ഓസ്‌ട്രേലിയൻ ലീഗിലെ മെൽബൺ സിറ്റി എഫ് സി, കേരളാ ബ്ലാസ്റ്റേഴ്‌സ് എന്നീ ടീമുകളാണ് അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുക. 275 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.

ടൂർണമെന്റിൽ പങ്കെടുക്കുന്ന കാര്യം ട്വിറ്റർ വഴി ബ്ലാസ്റ്റേഴ്‌സ് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡിനെ കഴിഞ്ഞ ലാ ലീഗ സീസണിൽ പരാജയപ്പെടുത്തിയ ടീമാണ് ജിറോണ. മെൽബൺ സിറ്റി എഫ് സി കഴിഞ്ഞ ഓസ്‌ട്രേലിയൻ ലീഗിലെ മൂന്നാം സ്ഥാനക്കാരായിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

One thought on “ലാ ലീഗ, ഓസീസ് ലീഗ് വമ്പൻമാൻ കൊച്ചിയിൽ; വമ്പൻ പോരാട്ടത്തിനൊരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്

Leave a Reply

Your email address will not be published. Required fields are marked *