ലാ ലീഗ ടൂർണമെന്റിനുള്ള ടിക്കറ്റുകൾ ഇന്നുമുതൽ; ടിക്കറ്റുകൾ ലഭിക്കുന്ന സ്ഥലവും സമയവും
ലോകകപ്പിന് പിന്നാലെ മലയാളി ഫുട്ബോൾ പ്രേമികൾക്ക് ആവേശമാകാൻ കലൂരിൽ നടക്കാനിരിക്കുന്ന ലാ ലിഗ ടൂർണമെന്റിന്റെ ടിക്കറ്റുകൾ ഇന്ന് മുതൽ ലഭ്യമാകും. ജൂലൈ 24 മുതൽ 28 വരെ കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
കേരളാ ബ്ലാസ്റ്റേഴ്സ്, സ്പാനിഷ് ലീഗ് വമ്പൻമാരായ ജിറോണ എഫ് സി, ഓസ്ട്രേലിയൻ ലീഗ് വമ്പൻമാരായ മെൽ സിറ്റി എഫ് സി എന്നീ ടീമുകളാണ് കലൂരിൽ ഏറ്റുമുട്ടുന്നത്.
ജൂലൈ 24ന് കേരളാ ബ്ലാസ്റ്റേഴ്സ് മെൽബൺ സിറ്റി എഫ്സിയുമായി ഏറ്റുമുട്ടും. ജൂലൈ 27ന് ജിറോണ എഫ് സി-മെൽബൺ സിറ്റി എഫ് സി മത്സരം, ജൂലൈ 28ന് കേരളാ ബ്ലാസ്റ്റേഴ്സ്-ജിറോണ എഫ് സി മത്സരവും നടക്കും.
https://insider.in/toyota-yaris-laliga-world/
എന്ന സൈറ്റിലൂടെയും താഴെ പറയുന്ന സ്ഥലങ്ങളിലും ടിക്കറ്റ് ലഭ്യമാകും
പാടിവട്ടം കുക്കറി റസ്റ്റോറന്റ്, കലൂർ ചായ് കോഫ്, പനമ്പള്ളി നഗറിലെ ദ ബർഗർ ജംഗ്ഷൻ എന്നിവിടങ്ങളിലും ടൊയോട്ട യാരിസിന്റെ നെട്ടൂർ, കളമശ്ശേരി, ഇയാൻ ചാക്കൽ(തിരുവനന്തപുരും) എന്നിവിടങ്ങളിലും ടിക്കറ്റുകൾ ലഭ്യമാകും
ടിക്കറ്റുകൾ നേരിട്ട് കിട്ടുന്ന സ്ഥലങ്ങൾ
1 ദ കുക്കറി റസ്റ്റോറന്റ്(പാടിവട്ടം)-ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി എട്ട് മണി വരെ
2 ചായ് കോഫി(കലൂർ)-ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി എട്ട് മണിവരെ
3 ദ ബർഗർ ജംഗ്ഷൻ(പനമ്പിള്ളി നഗർ)-ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകുന്നേരം ആറ് മണിവരെ
4 ലുലു മാൾ(ഇടപ്പള്ളി)-രാവിലെ 11 മണി മുതൽ രാത്രി 11 മണി വരെ
5 മൈ ജി ഷോറൂം(പാലാരിവട്ടം)-
6 മൈ ജി ഷോറൂം(ഇടപ്പള്ളി)- ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി എട്ട് മണി വരെ
7 മൈ ജി ഷോറൂം(ആലുവ) ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി എട്ട് മണി വരെ
8 മൈ ജി ഷോറൂം(പെന്റാ മേനക)-ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി എട്ട് മണി വരെ
9 നിപ്പോൺ ടൊയോട്ട(തൃശ്ശൂർ)-ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി എട്ട് മണിവരെ
10 നിപ്പോൾ ടൊയോട്ട(ഇയാൻചാക്കൽ തിരുവനന്തപുരം)-ഒരു മണി മുതൽ എട്ട് വരെ
11 3ജി മൊബൈൽ(ഹൈലൈറ്റ് മാൾ കോഴിക്കോട്)- ഒരു മണി തുടങ്ങി എട്ട് മണിവരെ
12 3ജി മൊബൈൽ(പെരിന്തൽമണ്ണ)-ഒരു മണി മുതൽ രാത്രി എട്ട് വരെ