അടിപതറി വമ്പൻമാർ; ലാലിഗയിൽ ബാഴ്‌സക്കും റയലിനും നാണംകെട്ട തോൽവി

  • 35
    Shares

ലാലിഗയിൽ വമ്പൻമാരായ റയൽ മാഡ്രിഡിനും ബാഴ്‌സലോണക്കും തോൽവി. സെവില്ലയോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് റയൽ നാണം കെട്ടത്. ബാഴ്‌സ ലീഗിലെ അവസാന സ്ഥാനക്കാരായ ലെഗനസിനോട് 2-1ന് പരാജയപ്പെട്ടു.

12ാം മിനിറ്റിൽ കുട്ടീഞ്ഞോയിലൂടെ ലീഡ് സ്വന്തമാക്കിയ ശേഷമായിരുന്നു ബാഴ്‌സയുടെ തോൽവി. ആദ്യ പകുതിയിൽ ബാഴ്‌സ 1-0ന് മുന്നിലായിരുന്നു. 52ാം മിനിറ്റിൽ നബിൽ സാഹർ ലെഗനസിന്റെ സമനില ഗോൾ നേടി. തൊട്ടടുത്ത നിമിഷം തന്നെ ഓസ്‌കർ അർണാമിസ് ബാഴ്‌സയുടെ തോൽവി ഉറപ്പാക്കി

ലാലിഗയിൽ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരമാണ് റയൽ മാഡ്രിഡ് കളഞ്ഞുകുളിച്ചത്. ചെറിയ ടീമായ സെവില്ല മൂന്ന് ഗോളുകൾക്ക് റയലിനെ തകർക്കുകയായിരുന്നു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *