നിർണായക നിമിഷത്തിലെ വലിയ പിഴ; ബ്രസീൽ സൂപ്പർ താരത്തിന് വധഭീഷണി

  • 129
    Shares

ബ്രസീലിന്റെ ഫുട്‌ബോൾ താരത്തിന് ആരാധകരിൽ നിന്നും വധഭീഷണി. ക്വാർട്ടർ ഫൈനലിൽ ബൽജിയത്തിനെതിരെയുള്ള മത്സരത്തിൽ ദുരന്തനായകനായി മാറിയ ഫെർണാണ്ടീഞ്ഞോയ്ക്കാണ് വധഭീഷണി ഉയരുന്നത്. ഫെർണാണ്ടീഞ്ഞോ നേടിയ സെൽഫ് ഗോളാണ് മത്സരത്തിന്റെ ഗതി നിർണയിച്ചത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബൽജിയം ലീഡ് സ്വന്തമാക്കിയത് ഫെർണാണ്ടീഞ്ഞോയിൽ വന്ന സെൽഫ് ഗോളിലൂടെയായിരുന്നു. പിന്നാലെ ഒരു ഗോൾ കൂടി നേടിയ ബൽജിയം 2-1ന് ബ്രസീലിനെ പരാജയപ്പെടുത്തി സെമിയിലേക്ക് മുന്നേറുകയും ചെയ്തു.

ലോകകപ്പ് പ്രതീക്ഷകളുമായി എത്തിയ കാനറികൾക്ക് ഇതോടെ ലോകകപ്പിൽ നിന്ന് പുറത്തുപോകേണ്ടി വന്നു. വലിയ അപരാധമാണ് ഫെർണാണ്ടീഞ്ഞോ കാണിച്ചതെന്നാണ് ആരാധകർ പറയുന്നത്. സോഷ്യൽ മീഡിയ വഴിയാണ് താരത്തിനെതിരെ വധഭീഷണി ഉയർത്തുന്നത്.

ഫെർണാണ്ടീഞ്ഞോയുടെയും കുടുംബാംഗങ്ങളുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ചീത്തവിളികളും വധഭീഷണികളും കൊണ്ട് കമന്റുകൾ വന്നുകൂടുകയാണ്. സഹിക്കാനാകാതെ ഫെർണാണ്ടീഞ്ഞോയുടെ അമ്മക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്യേണ്ടതായും വന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *