കൊളംബിയൻ താരങ്ങൾക്ക് വധഭീഷണി; രാജ്യത്ത് കാലുകുത്തിയാൽ കൊന്നുകളയും

Loading...
  • 145
    Shares

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഇംഗ്ലണ്ടിന് തോറ്റ് പുറത്താകേണ്ടി വന്നതിന് പിന്നാലെ കൊളംബിയ താരങ്ങൾക്ക് വധഭീഷണി. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ പെനാൽറ്റി പാഴാക്കിയ താരങ്ങൾക്കാണ് വധഭീഷണി വന്നിരിക്കുന്നത്.

ബെക്കയും മത്തേയസുമാണ് ഷൂട്ടൗട്ടിൽ പെനാൽറ്റികൾ പാഴാക്കിയത്. കൊളംബിയൻ ടീമിന്റെ ആരാധകരെന്ന് അവകാശപ്പെടുന്നവരാണ് ഇവർക്കെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്. കൊളംബിയയിൽ കാലു കുത്തിയാൽ വധിക്കുമെന്നാണ് സോഷ്യൽ മീഡിയയിലും മറ്റും ഭീഷണി പരക്കുന്നത്.

പെനാൽറ്റിയിലാണ് കൊളംബിയ ഇംഗ്ലണ്ടിന് മുന്നിൽ മുട്ടുകുത്തിയത്. 4-3നായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. കൊളംബിയയുടെ രണ്ട് താരങ്ങളും ഇംഗ്ലണ്ടിന്റെ ഒരു താരവും പെനാൽറ്റി പാഴാക്കുകയായിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് പെനാൽറ്റിയിലേക്ക് നീങ്ങിയത്

കൊളംബിയയുടെ ഇതിഹാസ താരം ആന്ദ്രെ എസ്‌കോബാറിനെ വെടിവെച്ചു കൊന്നതിന്റെ 24ാം വാർഷിക ദിനത്തിലാണ് കൊളംബിയൻ താരങ്ങൾക്ക് വധഭീഷണി വന്നിരിക്കുന്നത്. സെൽഫ് ഗോളിന്റെ പേരിലായിരുന്നു എസ്‌കോബാറിനെ വെടിവെച്ചു കൊന്നത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *