ശ്രീശാന്തിന് എതിരായ ആജീവനാന്ത വിലക്ക് സുപ്രീം കോടതി പിൻവലിച്ചു; പുന:പരിശോധിക്കാൻ ബിസിസിഐക്ക് നിർദേശം

  • 71
    Shares

ഐപിഎൽ ഒത്തുകളി വിവാദത്തെ തുടർന്ന് ബിസിസിഐ ശ്രീശാന്തിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി പിൻവലിച്ചു. ശിക്ഷാ കാലാവധി പുന:പരിശോധിക്കാൻ ബിസിസിഐക്ക് സുപ്രീം കോടതി നിർദേശം നൽകി. വിലക്ക് ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബഞ്ച് തീരുമാനത്തിനെതിരെയാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.

എത്രകാലം ശിക്ഷ നൽകാമെന്ന് ബിസിസിഐക്ക് പരിശോധിക്കാമെന്ന് കോടതി നിർദേശിച്ചു. ശ്രീശാന്ത് ഒത്തുകളിച്ചതിന് തെളിവുണ്ടെന്നായിരുന്നു ഹർജിയെ എതിർത്ത് ബിസിസിഐ കോടതിയെ അറിയിച്ചത്. 2013 ഐപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *