അർജന്റീന ടീമിൽ നിന്ന് മെസ്സി മാറി നിൽക്കുന്നു; വിരമിക്കാനൊരുങ്ങുന്നതായും റിപ്പോർട്ട്

  • 57
    Shares

അർജന്റീനക്ക് വേണ്ടി ലയണൽ മെസ്സി അടുത്ത കാലത്തൊന്നും രാജ്യാന്തര മത്സരങ്ങൾ കളിക്കില്ലെന്ന് റിപ്പോർട്ട്. നടക്കാനിരിക്കുന്ന സൗഹൃദ മത്സരങ്ങളിൽ താനുണ്ടാകില്ലെന്ന് മെസ്സി അർജന്റീന പരിശീലകൻ ലിയോണൽ സ്‌കലോണിയെ അറിയിച്ചു. അർജന്റീനിയൻ മാധ്യമമായ ക്ലാരിനാണ് വാർത്ത നൽകിയത്.

ഒരു വർഷത്തേക്കാണ് താരം വിട്ടുനിൽക്കാൻ ഉദ്ദേശിച്ചിരിക്കുന്നതെന്നാണ് വാർത്ത. അതേസമയം ആരാധകർ കടുത്ത ആശങ്കയിലാണ്. വിരമിക്കലിന് മുന്നോടിയാണോ ഇതിഹാസ താരത്തിന്റെ വിട്ടുനിൽക്കലെന്നാണ് ചോദ്യമുയരുന്നത്.

ഗ്വാട്ടിമലക്കും കൊളംബിയക്കുമെതിരെ അമേരിക്കയിൽ വെച്ചുനടക്കുന്ന മത്സരങ്ങളിൽ മെസ്സി കളിക്കില്ല. ഒക്ടോബറിൽ സൗദിയിൽ വെച്ച് നടക്കുന്ന ബ്രസീലുമായുള്ള മത്സരത്തിൽ നിന്നും താരം വിട്ടുനിൽക്കും. കോപ അമേരിക്ക ടൂർണമെന്റ് അടുത്ത വർഷം നടക്കാനിരിക്കെ താരത്തിന്റെ പിൻമാറ്റം ആരാധകരിൽ കടുത്ത നിരാശയുണ്ടാക്കിയിട്ടുണ്ട്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *