മെസ്സി ഞങ്ങൾക്കെതിരെയും ശബ്ദിക്കില്ല; മുന്നറയിപ്പുമായി നൈജീരിയൻ താരം

Loading...
  • 508
    Shares

റഷ്യൻ ലോകകപ്പിൽ അകത്തേക്കോ പുറത്തേക്കോ എന്നൊരുറപ്പുമില്ലാതെ നിൽക്കുകയാണ് അർജന്റീന. രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു സമനിലയും ഒരു തോൽവിയുമാണ് മുൻ ലോക ചാമ്പ്യൻമാർക്കുള്ളത്. ലോകോത്തര താരം ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ റഷ്യയിൽ വിമാനമിറങ്ങിയ അർജന്റീനക്ക് പക്ഷേ തൊട്ടതെല്ലാം പിഴക്കുകയായിരുന്നു

ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് അർജന്റീന. നിലവിൽ അർജന്റീനക്കും ഐസ് ലാൻഡിനും ഓരോ പോയിന്റ് വീതമാണ് ഉള്ളത്. ക്രൊയേഷ്യ ഒന്നാം സ്ഥാനത്തും നൈജീരിയ രണ്ടാം സ്ഥാനത്തും നിൽക്കുന്നു. ഇനി ചൊവ്വാഴ്ച നൈജീരിയക്കെതിരെയാണ് അർജന്റീനയുടെ അവസാന മത്സരം. ഇതിൽ വിജയമല്ലാതെ മറ്റൊന്നും മെസിയും കൂട്ടരും പ്രതീക്ഷിക്കുന്നില്ല. തോൽവിയോ സമനിലയോ ആണെങ്കിൽ മെസ്സിക്കും കൂട്ടർക്കും നാട്ടിലേക്ക് വണ്ടി കയറാം

ലോകകപ്പിൽ തന്റെ പ്രതിഭക്കൊത്ത് ഉയരാൻ മെസ്സിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഫുട്‌ബോൾ ലോകം വാഴ്ത്തുന്ന മെസ്സി മാജിക്കിന്റെ ചെറിയ ശതമാനം പോലും റഷ്യയിൽ കണ്ടിട്ടില്ല. നിരാശജനകമായ പ്രകടനം തങ്ങൾക്കെതിരായ മത്സരത്തിലും മെസ്സി തുടരുമെന്നാണ് നൈജീരിയൻ താരം കിലേച്ചി ഇഹിയാനച്ചോ പറയുന്നത്

മെസ്സി പ്രതിഭാധനനായ താരമാണ്. എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. അർജന്റീനയെ പോലൊരു വലിയ ടീമിനോട് കളിക്കുന്നത് ഞങ്ങൾക്ക് ശരിക്കും ഊർജം നൽകും. പക്ഷേ ഞങ്ങൾക്കെതിരെയും മെസ്സി നിശബ്ദനായിരിക്കും. ഇഹിയാനച്ചോ പറഞ്ഞു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *