ആരാധകരുടെ ഹൃദയം കവർന്ന് ലിയോ; എതിരാളിയുടെ മകനുമായി മെസ്സിയുടെ കുസൃതി

  • 287
    Shares

എതിരാളികളുടെ പോലും ആരാധനാ കഥാപാത്രമാണ് ലയണൽ മെസ്സി. എതിരാളികൾക്ക് മാത്രമല്ല, അവരുടെ മക്കളുയും ആരാധനാ പാത്രം. മെസ്സിയുടെ സമകാലികനും ഫുട്‌ബോളിനെ മറ്റൊരു അത്ഭുതവുമായ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ മകനും മെസ്സിയുടെ ആരാധകരിലൊരാളാണ്. മെസ്സിയുമായുള്ള റൊണാൾഡോയുടെ മകന്റെ വീഡിയോ ഒരു കാലത്ത് വൈറലായിരുന്നു. ഇപ്പോഴിതാ മറ്റൊരു എതിർ താരത്തിന്റെ മകനുമൊപ്പമുള്ള മെസ്സിയുടെ ചിത്രങ്ങളും വീഡിയോയുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്

ലാലിഗയിൽ ബാഴ്‌സയുടെ എതിരാളികളായ റയൽ ബെറ്റിസ് താരം ആന്ദ്രെസ് ഗുർഡാഡോയുടെ മകനുമായുള്ള വീഡിയോയാണ് തരംഗമാകുന്നത്. ഗുർഡാഡോയുടെ മകനെ എടുത്ത് മാറോടണച്ച് കുസൃതി പങ്കിടുന്ന മെസ്സി ആരാധക ഹൃദയങ്ങളിലേക്കാണ് ചെന്നുകയറുന്നത്.

ഗുർഡാഡോയുടെ ഭാര്യ ഇൻസ്റ്റഗ്രാം വഴിയാണ് വീഡിയോ പുറത്തുവിട്ടത്. ബെറ്റിസുമായുള്ള മത്സരശേഷം മകനുമൊന്നിച്ച് ഗുർഡാഡോ ബാഴ്‌സയുടെ ഡ്രസിംഗ് റൂമിലേക്ക് ചെല്ലുകയും മെസ്സിയെ പുറത്തേക്ക് വിളിച്ച് മകനെ പരിചയപ്പെടുത്തുകയുമായിരുന്നു. ഗുർഡാഡോയുടെ കയ്യിൽ നിന്ന് കുട്ടിയെ മെസ്സി എടുക്കുകയും ലാളിക്കുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *