ആരാധകർക്ക് അടുത്ത തിരിച്ചടി; മെസ്സി വിരമിച്ചേക്കുമെന്ന് സഹതാരത്തിന്റെ വെളിപ്പെടുത്തൽ

  • 225
    Shares

ലോകകപ്പിൽ നിരാശജനകമായ പ്രകടനം തുടരുന്ന അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സി വിരമിച്ചേക്കുമെന്ന് സൂചന. 2018 ലോകകപ്പ് രണ്ടാം റൗണ്ട് കാണാതെ അർജന്റീന പുറത്തായാൽ സൂപ്പർ താരം വിരമിക്കുമെന്ന് മുൻ സഹതാരം പാബ്ലോ സബലെറ്റ വെളിപ്പെടുത്തി

2014ൽ ലോകകപ്പ് ഫൈനൽ കളിച്ച അർജന്റീന ടീമിലുണ്ടായിരുന്ന താരമാണ് സബലെറ്റ. മെസ്സിയെ ഓർത്ത് താൻ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അർജന്റീനക്ക് വേണ്ടി കിരീടം സ്വന്തമാക്കാനുള്ള മെസ്സിയുടെ അവസാനത്തെ അവസരമായിരുന്നു ഇത്. അതു കൈവിട്ടാൽ അദ്ദേഹം അന്താരാഷ്ട്ര ഫുട്‌ബോളിൽ തുടരുമെന്ന് തോന്നുന്നില്ല

ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് സബലെറ്റയുടെ വെളിപ്പെടുത്തൽ. ടീമിൽ നിന്ന് ഏറെ പ്രതീക്ഷിച്ച ആരാധകർ ഇപ്പോൾ കടുത്ത ദേഷ്യത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതായിരുന്നില്ല ടീമിൽ നിന്ന് ആരാധകർ പ്രതീക്ഷിച്ചത്. ഇതൊരിക്കലും അവർ പൊറുക്കില്ലെന്നും സബെലെറ്റ പറഞ്ഞു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *