ഇത് ജീവിതമോ മരണമോ ആണ്; ഇടവേളക്ക് മെസ്സി പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തി റോഹോ

  • 868
    Shares

നൈജീരിയക്കെതിരായ മത്സരത്തിൽ 2-1ന്റെ വിജയത്തോടെ പ്രീ ക്വാർട്ടർ ഉറപ്പിക്കാനായതിന്റെ സന്തോഷത്താണ് അർജന്റീന. ആദ്യ രണ്ട് മത്സരങ്ങളിലും വിജയം കാണാനാകാത്തതിനെ തുടർന്ന് പുറത്താകൽ ഭീഷണി മുന്നിൽ കണ്ട അർജന്റീനയുടെ തിരിച്ചുവരവായിരുന്നു ഇന്നലെ കണ്ടത്. സൂപ്പർ താരം ലയണൽ മെസ്സി തന്റെ മികവിനൊത്ത് ഉയർത്ത മത്സരം കൂടിയായിരുന്നുവിത്

സ്വന്തം പ്രകടനത്തോടൊപ്പം സഹതാരങ്ങളെ ഉത്തേജിപ്പിക്കാനും മെസ്സി ശ്രമിക്കുന്നത് കളിക്കിടെ കാണാമായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതി ആരംഭിക്കുന്നതിന് മുമ്പ് ടണലിൽ വെച്ച് മെസ്സി സഹതാരങ്ങൾക്ക് നിർദേശം നൽകുന്നതും കാണാമായിരുന്നു. മെസ്സി എന്താണ് ഇടവേള സമയത്ത് തങ്ങളോട് പറഞ്ഞതെന്ന് വെളിപ്പെടുത്തുകയാണ് ഇന്നലത്തെ വിജയ ശിൽപ്പി കൂടിയായ റോഹോ

ഇത് ജീവിതമോ മരണമോ ആണ്. തളരരുത്, സമ്മർദത്തിലാകരുത്, ഗോൾ നേടുകയെന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ലഭിക്കുന്ന അവസരങ്ങൾ ഒരാളും പാഴാക്കരുത്. പരമാവധി ലക്ഷ്യത്തിലേക്ക് തന്നെ ഷോട്ടുകൾ എടുക്കാൻ ശ്രമിക്കണം എന്നായിരുന്നു മെസ്സിയുടെ വാക്കുകൾ.

എന്ത് സംഭവിച്ചാലും ആക്രമണം വിടരുതെന്ന് മഷറാനോയും പറഞ്ഞതായി റോഹോ പറയുന്നു. വിജയ ഗോൾ നേടാൻ തനിക്ക് പ്രചോദനമായത് മെസ്സിയുടെ വാക്കുകളാണെന്ന് റോഹോ പറഞ്ഞു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *