ലോകകപ്പ് നേടുകയെന്നത് എന്റെ സ്വപ്‌നമാണ്; അതു നേടാതെ വിരമിക്കില്ല: ആവേശമായി മെസ്സിയുടെ വാക്കുകൾ

Loading...
  • 817
    Shares

റഷ്യൻ ലോകകപ്പിൽ രണ്ടാം റൗണ്ട് പ്രവേശനത്തിനായി കാത്തുകെട്ടി കിടക്കുന്ന അർജന്റീന ടീമിനും ആരാധകർക്കും ആവേശമായി സൂപ്പർ താരം ലയണൽ മെസ്സിയുടെ വാക്കുകൾ. ലോകകപ്പ് നേടാതെ താൻ വിരമിക്കില്ലെന്നാണ് മെസ്സി വ്യക്തമാക്കിയിരിക്കുന്നത്. ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ നാണംകെട്ട പരാജയം ഏറ്റുവാങ്ങുകയും ആദ്യ മത്സരത്തിൽ പെനാൽറ്റി പാഴാക്കുകയും ചെയ്തതോടെ മെസ്സി വിരമിച്ചേക്കുമെന്ന് വാർത്തകൾ വന്നിരുന്നു.

ലോകകപ്പ് നേടണമെന്നത് ഓരോ അർജന്റീനക്കാരന്റെയും സ്വപ്‌നമാണ്. അത് കൈവിടാൻ ഞാനൊരുക്കമല്ല. ലോകകപ്പ് സ്വന്തമാക്കിയതിന് ശേഷമേ വിരമിക്കുന്ന കാര്യം ഞാൻ ആലോചിക്കുകയുള്ളുവെന്ന് മെസ്സി പ്രതികരിച്ചു. ഇന്നലെ താരത്തിന്റെ 31ാം പിറന്നാളായിരുന്നു.

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് നൽകിയ സമ്മാനം പോലെയായിരുന്നു മെസ്സിയുടെ വാക്കുകൾ. നൈജീരിയക്കെതിരായ മത്സരത്തിൽ ഏതുവിധേനയും ജയിക്കുമെന്നതാണ് മെസ്സിയുടെ വാക്കുകളിൽ നിന്ന് ആരാധകർ വായിച്ചെടുക്കുന്നത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *