മഷറാനോക്ക് പിന്നാലെ അർജന്റീനയുടെ മറ്റൊരു താരവും വിരമിച്ചു

  • 473
    Shares

മഷറാനോക്ക് പിന്നാലെ അർജന്റീനയുടെ ഒരു താരം കൂടി വിരമിച്ചു. മധ്യനിര താരം ലൂക്കാസ് ബിഗ്ലിയയാണ് അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചത്. ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റു പുറത്താകേണ്ടി വന്നതാണ് വിരമിക്കൽ തീരുമാനത്തിന് പിന്നിൽ

യുവതാരങ്ങൾക്കായി താൻ വഴി മാറി കൊടുക്കുകയാണെന്നും നിരവധി താരങ്ങൾ അവസരത്തിനായി കാത്തിരിക്കുന്നുണ്ടെന്നും ബിഗ്ലിയ വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു. യുവതാരങ്ങളിൽ അർജന്റീന ടീമിന്റെ ഭാവി സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു

58 മത്സരങ്ങളിൽ 38കാരനായ ബിഗ്ലിയ അർജന്റീനക്ക് വേണ്ടി കുപ്പായം അണിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ രണ്ടാം ലോകകപ്പായിരുന്നുവിത്. ക്ലബ് ഫുട്‌ബോളിൽ ഇറ്റാലിയൻ ടീമായ എ സി മിലാന്റെ താരമാണ് ബിഗ്ലിയ

ഇന്നലെ നടന്ന മത്സരത്തിൽ ഫ്രാൻസിനോട് 4-3നാണ് അർജന്റീന പരാജയപ്പെട്ടത്. തോൽവിക്ക് പിന്നാലെ മഷറാനോ വിരമിക്കുന്നതായി അറിയിക്കുകയായിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *