മഹേല ജയവർധനെ തിരിച്ചെത്തുന്നു; അതും നായകന്റെ കുപ്പായത്തിൽ

  • 124
    Shares

ശ്രീലങ്കൻ ബാറ്റിംഗ് ഇതിഹാസം മഹേല ജയവർധന ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തുന്നു. ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിലാണ് ജയവർധന വീണ്ടും പാഡണിയുന്നത്. മെൽബൺ ക്രിക്കറ്റ് ക്ലബിന്റെ നായകനായാണ് ജയവർധന തിരിച്ചെത്തുന്നത്.

എംസിസിയെ കൂടാതെ നേപ്പാളും നെതർലാൻഡുംം ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. ജയവർധനെക്കൊപ്പം മാർക്ക് വാട്ട്, ഡൈലൻ ബഡ്ജ് തുടങ്ങിയ സ്‌കോട്ട്‌ലാൻഡ് താരങ്ങളും എംസിസി ടീമിലുണ്ട്. മറ്റ് താരങ്ങളെ പിന്നീട് പ്രഖ്യാപിക്കും

2015ലാണ് ജയവർധന അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നത്. ഇതിന് ശേഷം ട്വന്റി 20 ടൂർണമെന്റുകളിൽ അദ്ദേഹം കളിച്ചിരുന്നു. കഴിഞ്ഞ വർഷം സ്വിറ്റ്‌സർലാൻഡിൽ നടന്ന ഐസ് ക്രിക്കറ്റിലും അദ്ദേഹം പങ്കെടുത്തിരുന്നു. ലങ്കൻ നായകനായിരുന്ന മഹേല 149 ടെസ്റ്റും 448 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും പതിനായിരത്തിലേറെ റൺസും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *