സിഡ്‌നി ഏകദിനം തോൽപ്പിച്ചത് ധോണി; രോഹിതിന് പിന്തുണ നൽകാൻ ധോണിക്ക് സാധിച്ചില്ലെന്നും അജിത് അഗാർക്കർ

  • 113
    Shares

സിഡ്‌നി ഏകദിനത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ പരാജയപ്പെടാൻ കാരണം മഹേന്ദ്ര സിംഗ് ധോണിയുടെ മെല്ലപ്പോക്ക് ബാറ്റിംഗാണെന്ന് മുൻ ഇന്ത്യൻ താരം അജിത് അഗാർക്കർ. ഓസ്‌ട്രേലിയയോട് 34 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഓസീസിന്റെ 289 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 254 റൺസ് എടുക്കാനെ സാധിച്ചിരുന്നുള്ളു

തുടക്കത്തിൽ മൂന്ന് വിക്കറ്റുകൾ വീണ് പതറിയ ഇന്ത്യയെ രോഹിത് ശർമയും ധോണിയും ചേർന്ന് കരകയറ്റുകയായിരുന്നു. ധോണി 96 പന്തിൽ 51 റൺസാണ് നേടിയത്. ധോണിയുടെ ഇഴഞ്ഞുനീങ്ങിയുള്ള ബാറ്റിംഗ് സ്‌കോറിംഗിനെ കാര്യമായി ബാധിച്ചെന്ന് അഗാർക്കർ പറയുന്നു

ധോണിയുടെ സ്‌ട്രൈക്ക് റേറ്റ് നിരാശജനകമാണ്. ഏകദിന മത്സരത്തിന് യോജിച്ചതല്ലയിത്. 25, 30 പന്തുകൾ വരെയൊക്കെ നമുക്ക് പിടിച്ചുനിൽക്കാം. എന്നാൽ ക്രീസിൽ നിലയുറപ്പിച്ച് കഴിഞ്ഞും മെല്ലെപ്പോക്ക് തുടരുന്നതിൽ ന്യായീകരണമില്ലെന്നും അഗാർക്കർ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *