ഗാംഗുലി ധോണിയോട് പറഞ്ഞു, ഇന്ന് നീ മൂന്നാമതിറങ്ങു; പിന്നെ സംഭവിച്ചത് ചരിത്രം

Loading...
  • 428
    Shares

ഇന്ത്യൻ ക്രിക്കറ്റ് ടീം കണ്ട ഏറ്റവും അഗ്രസീവായ ക്യാപ്റ്റനായിരുന്നു സൗരവ് ഗാംഗുലി. ഇന്ത്യക്കായി ഒരുപിടി യുവതാരങ്ങളെ ടീമിലെത്തിക്കാൻ ഗാംഗുലി നടത്തിയ ഇടപെടലുകളും വാർത്തകളായിരുന്നു. യുവതാരങ്ങളെ വളർത്തിക്കൊണ്ടുവരാനും അവരിൽ പോരാട്ടവീര്യം നിറക്കാനും ഗാംഗുലി ശ്രമിച്ചിരുന്നു. ഇന്ന് ലോകക്രിക്കറ്റിലെ ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്ക് എത്തുന്ന മഹേന്ദ്ര സിംഗ് ധോണിയും ഗാംഗുലിയുടെ കണ്ടെത്തൽ ആയിരുന്നു

ഇതേ കുറിച്ച് ഗാംഗുലിയുടെ തന്നെ വെളിപ്പെടുത്തൽ കേൾക്കുക. 2004ലാണ് ധോണി ഇന്ത്യൻ ടീമിൽ എത്തുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും ഏഴാമനായിട്ടായിരുന്നു ധോണി ബാറ്റിംഗിന് ഇറങ്ങിയത്. പാക്കിസ്ഥാനെതിരായ മത്സരത്തിനുള്ള ടീം പ്രഖ്യാപിച്ചപ്പോഴും ധോണി ഏഴാമനായിരുന്നു

ടീം പ്രഖ്യാപിക്കുമ്പോൾ താൻ റൂമിലിരുന്ന് വാർത്ത കാണുകയായിരുന്നുവെന്ന് ഗാംഗുലി പറയുന്നു. ധോണിയിലെ കളിക്കാരനെ ലോകത്തിന് മുന്നിൽ പരിചപ്പെടുത്തുന്നത് എങ്ങനെയെന്നായിരുന്നു അന്ന് താൻ ആലോചിച്ചിരുന്നത്. മത്സര ദിവസം ടോസ് ലഭിച്ചപ്പോൾ തന്നെ ധോണിയെ മൂന്നാമനായി ഇറക്കാൻ താൻ തീരുമാനിച്ചു

ഏഴാമനായാണ് ഇറങ്ങേണ്ടത് എന്ന തോന്നലിൽ ധോണി വെറുതെ ഇരിക്കുകയായിരുന്നു. ധോണിയോട് വേഗം ഒരുങ്ങാൻ പറഞ്ഞു. നീ മൂന്നാമതായി ബാറ്റ് ചെയ്യു. തിരിച്ച് ധോണി അപ്പോൾ നിങ്ങൾ എപ്പോഴാണ് ഇറങ്ങുന്നത് എന്നായിരുന്നു ചോദിച്ചത്. ഞാൻ നാലമാനായി ഇറങ്ങിക്കോളം എന്ന് മറുപടിയും നൽകി

മൂന്നാമനായി ഇറങ്ങിയ ധോണി അന്ന് നേടിയത് 148 റൺസാണ്. 15 ഫോറും നാല് സിക്‌സറുകളുമടക്കം പാക് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചാണ് ധോണി അന്ന് മടങ്ങിയത്. മഹേന്ദ്ര സിംഗ് ധോണിയെന്ന അപകടകാരിയായ ബാറ്റ്‌സ്മാനെ അങ്ങനെ ലോകം മനസ്സിലാക്കുകയായിരുന്നുവെന്നും ഗാംഗുലി ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ് എന്ന പരിപാടിയിൽ വെളിപ്പെടുത്തി

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *