രോഹിത് കൊടുങ്കാറ്റായ മത്സരത്തിൽ റെക്കോർഡുകൾ വാരിക്കൂട്ടിയത് ധോണി; ഇത് പിറന്നാൾ ഗിഫ്റ്റ്

  • 725
    Shares

37ാം പിറന്നാൾ ആഘോഷത്തിന്റെ തൊട്ടടുത്ത ദിവസമാണ് മഹേന്ദ്രസിംഗ് ധോണി ഇംഗ്ലണ്ടിനെതിരെ മൂന്നാം ട്വന്റി 20 കളിക്കാനിറങ്ങിയത്. രോഹിത് ശർമയുടെ തകർപ്പൻ ബാറ്റിംഗ് ഇന്ത്യക്ക് ജയവും പരമ്പര വിജയവും നേടി കൊടുത്തു. ബാറ്റിംഗിന് ധോണി ഇറങ്ങേണ്ടി വന്നില്ലെങ്കിലും ഒരു പിടി റെക്കോർഡുകളുമായാണ് ക്യാപ്റ്റൻ കൂൾ കളി അവസാനിപ്പിച്ചത്. വിക്കറ്റിന് പുറകിലുള്ള പ്രകടനത്തിലായിരുന്നു ധോണിയുടെ റെക്കോർഡുകൾ

ഒരു ട്വന്റി 20 മത്സരത്തിൽ അഞ്ച് ക്യാച്ചുകൾ എടുക്കുന്ന ആദ്യ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡാണ് ധോണിയെ തേടിയെത്തിയത്. ഒരു ടി20യിൽ ആറ് പേരെ പുറത്താക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡും ധോണിക്ക് സ്വന്തമായി. അഞ്ച് ക്യാച്ചുകൾ കൂടാതെ ഒരു റണ്ണൗട്ടിന് പുറകിലും ധോണിയുടെ പങ്കാളിത്തമുണ്ടായിരുന്നു

ട്വന്റി20യിൽ 50 ക്യാച്ചുകൾ നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ എന്ന നേട്ടവും ധോണിക്ക് സ്വന്തമായി. ടി20യിൽ കൂടുതൽ പുറത്താക്കലുകൾ നടത്തിയ താരവും ധോണിയാണ്.

തകർപ്പൻ ജയമാണ് ഇന്നലെ ഇന്ത്യ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയർത്തി 199 എന്ന കൂറ്റൻ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. ഇന്ത്യ വിജയലക്ഷ്യം മറികടക്കുമ്പോൾ എട്ട് പന്തുകൾ വീണ്ടും ബാക്കി നിൽക്കുകയായിരുന്നു. രോഹിത് 56 പന്തിൽ 100 റൺസുമായി പുറത്താകാതെ നിന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *