പതിനായിരം റൺസും കടന്ന് ധോണി; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Loading...
  • 402
    Shares

ഏകദിന ക്രിക്കറ്റിൽ പതിനായിരം റൺസ് തികച്ച് ഇന്ത്യൻ താരം മഹേന്ദ്രസിംഗ് ധോണി. ഇംഗ്ലണ്ടിനെതിരായ നടന്ന രണ്ടാം ഏകദിനത്തിലാണ് ധോണി പതിനായിരം റൺസ് തികച്ചത്. ഏകദിനത്തിൽ പതിനായിരം റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് എം എസ് ധോണി. സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നിവരാണ് ധോണിക്ക് മുമ്പിൽ പതിനായിരം റൺസ് ക്ലബ്ബിലുള്ളത്

ലോക ക്രിക്കറ്റിൽ തന്നെ പതിനായിരം റൺസ് തികയ്ക്കുന്ന പന്ത്രണ്ടാമത്തെ താരമാണ് ധോണി. ഇംഗ്ലണ്ടിനെതിരായ പരമ്പര ആരംഭിക്കുന്നതിന് മുമ്പ് പതിനായിരം റൺസ് തികയ്ക്കാൻ ധോണിക്ക് 31 റൺസ് കൂടി വേണമായിരുന്നു. ആദ്യ ഏകദിനത്തിൽ ധോണി ബാറ്റ് ചെയ്തിരുന്നില്ല. ഇന്നലെ നടന്ന മത്സരത്തിൽ 52 പന്തുകളിൽ നിന്ന് 36 റൺസാണ് അദ്ദേഹം സ്‌കോർ ചെയ്തത്

320 മത്സരങ്ങളിൽ നിന്നാണ് ധോണി ഏകദിനത്തിലെ വലിയ കടമ്പ പിന്നിട്ടിരിക്കുന്നത്. 51.55 ആണ് അദ്ദേഹത്തിന്റെ ബാറ്റിംഗ് ആവറേജ്. 67 അർധ സെഞ്ച്വറികളും 10 സെഞ്ച്വറികളും ധോണിയുടെ പേരിലുണ്ട്. 88.3 ആണ് ധോണിയുടെ സ്‌ട്രൈക്ക് റേറ്റ്.

പതിനായിരം റൺസ് പിന്നിട്ട ലോകത്തിലെ രണ്ടാമത്തെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കൂടിയാണ് ധോണി. ശ്രീലങ്കയുടെ ഇതിഹാസ താരം കുമാർ സംഗക്കാരയാണ് മറ്റൊരു കീപ്പർ. പതിനായിരം ക്ലബ്ബിൽ 18426 റൺസുള്ള സച്ചിനാണ് ഏറ്റവും മുന്നിൽ. 14234 റൺസുമായി സംഗക്കാര രണ്ടാം സ്ഥാനത്തും 13704 റൺസുമായി റിക്കി പോണ്ടിംഗ് മൂന്നാം സ്ഥാനത്തും നിൽക്കുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *