ധോണി ലോകകപ്പിനുണ്ടാകുമോ; ചോദ്യങ്ങളോട് പ്രതികരിച്ച് പരിശീലകൻ രവിശാസ്ത്രി
ഇംഗ്ലണ്ടിൽ അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിൽ മഹേന്ദ്രസിംഗ് ധോണി കളിക്കുമോയെന്നാണ് ആരാധകർ അടുത്ത കാലത്തായി ഏറ്റവുമധികം ഉന്നയിക്കുന്ന ചോദ്യം. ധോണിയുടെ നിലവിലെ ഫോമാണ് ഇത്തരമൊരു ആശങ്കക്ക് കാരണം. പക്ഷേ ധോണി നീലക്കുപ്പായത്തിൽ ലോകകപ്പിന് ഇറങ്ങുമെന്ന സൂചനയാണ് രവിശാസ്ത്രി പറയുന്നത്.
ലോകകപ്പിന് മുമ്പായി ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടാകില്ലെന്ന് രവിശാസ്ത്രി പറയുന്നു. തയ്യാറെടുക്കേണ്ട സമയമാണിത്. ഇപ്പോൾ ടീമിലുള്ള പതിനഞ്ച് പേരും ലോകകപ്പ് കളിക്കുമെന്നാണ് പ്രതീക്ഷ. നിലവിലെ ടീമിൽ നിന്ന് ആരെയെങ്കിലും പുറത്താക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ശാസ്ത്രി വ്യക്തമാക്കി. ഓസ്ട്രേലിയൻ പര്യടനത്തിന് പുറപ്പെടും മുമ്പായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശാസ്ത്രി