സച്ചിനോ ധോണിയോ അല്ല, ഏകദിനത്തിലെ എക്കാലത്തെയും മികച്ച താരത്തെ തെരഞ്ഞെടുത്ത് മൈക്കൽ ക്ലാർക്ക്

  • 236
    Shares

ഏകദിനത്തിലെ ഏറ്റവും മികച്ച താരത്തെ തെരഞ്ഞെടുത്ത് ഓസ്‌ട്രേലിയൻ മുൻ നായകൻ മൈക്കൽ ക്ലാർക്ക്. സച്ചിനെയും ധോണിയെയും പരിഗണിക്കാതെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെയാണ് ക്ലാർക്ക് എക്കാലത്തെയും മികച്ച താരമായി തെരഞ്ഞെടുത്തിരിക്കുന്നത്.

എന്ന സംബന്ധിച്ചിടത്തോളം ഏകദിനത്തിലെ എക്കാലത്തെയും മികച്ച താരം കോഹ്ലിയാണ്. ഇന്ത്യക്കായി കോഹ്ലി ഇതുവരെ സ്വന്തമാക്കിയ നേട്ടങ്ങൾ തന്നെയാണ് ഇതിന് തെളിവെന്നും ക്ലാർക്ക് പറയുന്നു.

കോഹ്ലി അഗ്രസീവ് ആയിരിക്കാം. എന്നാൽ അദ്ദേഹത്തിന്റെ ലക്ഷ്യബോധത്തെയും സമർപ്പണത്തെയും ചോദ്യം ചെയ്യാനാകില്ല. രാജ്യത്തിനായി ജയിക്കാനുള്ള അദ്ദേഹത്തിന്റെ ആത്മാർഥതയെ നമ്മൾ ബഹുമാനിച്ചേ മതിയാകുവെന്നും ക്ലാർക്ക് പറഞ്ഞു.

അതേസമയം സച്ചിൻ തെൻഡുൽക്കറെയും ധോണിയെയും പിന്തള്ളി കോഹ്ലിയെ എക്കാലത്തെയും മികച്ച താരമായി തെരഞ്ഞെടുത്ത സംഭവത്തിൽ ക്ലാർക്കിനെതിരെ ആരാധകർ തിരിഞ്ഞിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *