മലിംഗ ഏകദിനത്തിൽ നിന്നും വിരമിക്കുന്നു; ഇന്ന് വിട വാങ്ങൽ മത്സരം

ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ശ്രീലങ്കൻ ബൗളർ ലസിത് മലിംഗക്ക് ഇന്ന് വിടവാങ്ങൽ മത്സരം. ബംഗ്ലാദേശിനെതിരെയാണ് മലിംഗയുടെ വിടവാങ്ങൽ മത്സരം. ഉച്ചയ്ക്ക് രണ്ടരയ്ക്ക് കൊളംബോയിലാണ് മത്സരം

ജയത്തോടെ സൂപ്പർ താരത്തിന് യാത്രയയപ്പ് നൽകാനാണ് ശ്രീലങ്കയുടെ ശ്രമം. ഏകദിനത്തിൽ ശ്രീലങ്കക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ മൂന്നാമത്തെ ബൗളറാണ് മലിംഗ്. 335 വിക്കറ്റുകളാണ് അദ്ദേഹത്തിനുള്ളത്. മൂന്ന് ഹാട്രിക്കുകളും ഏകദിനത്തിൽ അദ്ദേഹത്തിനുണ്ട്

ലോകകപ്പിൽ മാത്രം ലങ്കക്കായി 56 വിക്കറ്റുകൾ മലിംഗ വീഴ്ത്തിയിട്ടുണ്ട്. ടി20യിൽ തുടർന്നും കളിക്കുമെന്ന് മലിംഗ അറിയിച്ചിട്ടുണ്ട്. ടെസ്റ്റിൽ നിന്നും നേരത്തെ വിരമിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *