പത്താം മിനിറ്റിൽ തന്നെ പരുക്കുമായി മാഴ്‌സെലോ കളം വിട്ടു; വിശദീകരണവുമായി ബ്രസീൽ

Loading...
  • 258
    Shares

നിർണായക മത്സരത്തിൽ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് പ്രീ ക്വാർട്ടറിൽ പ്രവേശിച്ച സന്തോഷത്തിലാണ് ബ്രസീൽ ടീമും ആരാധകരും. എന്നാൽ അവരുടെ സൂപ്പർ താരം മാഴ്‌സെലോ പരുക്കിനെ തുടർന്ന് കളി മതിയാക്കി പോയത് ആരാധകരെ ഏറെ ആശങ്കപ്പെടുത്തിയിരുന്നു. സെർബിയക്കെതിരായ മത്സരത്തിലെ പത്താം മിനിറ്റിലാണ് മാഴ്‌സെലോക്ക് പരുക്കേറ്റത്

കളം വിട്ടതോടെ മാഴ്‌സെലോ പ്രീ ക്വാർട്ടർ മത്സരത്തിന് ഉണ്ടാകില്ലെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വിശദീകരണവുമായി ബ്രസീൽ ഫുട്‌ബോൾ ഫെഡറേഷൻ രംഗത്തുവന്നു. മാഴ്‌സെലോയുടെ പരുക്കിനെ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് ബ്രസീൽ വ്യക്തമാക്കി

പുറംഭാഗത്ത് ഞരമ്പ് വലിവ് അനുഭവപ്പെട്ടതാണെന്നും താരം സുഖം പ്രാപിച്ച് വരികയാണെന്നും ബ്രസീൽ ഫുട്‌ബോൾ ഫെഡറേഷൻ ട്വിറ്റർ വഴി അറിയിച്ചു. പ്രീ ക്വാർട്ടറിൽ മെക്‌സിക്കോയാണ് ബ്രസീലിന്റെ എതിരാളി. ജൂലൈ രണ്ടിനാണ് മത്സരം. ഈ മത്സരത്തിൽ മാഴ്‌സെലോ കളിക്കുമെന്ന് തന്നെയാണ് ബ്രസീൽ അറിയിക്കുന്നത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *