റൊണാൾഡോയ്ക്ക് പിന്നാലെ മാഴ്‌സെലോയും യുവന്റസിലേക്കെന്ന് റിപ്പോർട്ടുകൾ

Loading...
  • 469
    Shares

ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പിന്നാലെ റയൽ മാഡ്രിഡിന്റെ ബ്രസീൽ താരം മാഴ്‌സെലോയും യുവന്റസിലേക്ക് ചേക്കേറാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇറ്റാലിയൻ മാധ്യമങ്ങളാണ് ബ്രസീൽ സൂപ്പർ താരവും റോണോയുടെ പിന്നാലെ യുവന്റസിലേക്ക് എത്തുമെന്ന് വാർത്ത നൽകിയത്. റൊണാൾഡോ യുവന്റസിലേക്ക് എത്തുമെന്ന് ആദ്യം വാർത്ത നൽകിയിരുന്നതും ഇറ്റാലിയൻ മാധ്യമങ്ങളായിരുന്നു

യുവന്റസിന്റെ പ്രതിരോധ നിര കാക്കുന്ന ബ്രസീൽ താരം സാൻഡ്രോ ക്ലബ് വിടാനൊരുങ്ങുകയാണ്. സാൻഡ്രോക്ക് പകരക്കാരനായിട്ടാകും മാഴ്‌സെലോ യുവന്റസിലേക്ക് എത്തുക. കഴിഞ്ഞ ദിവസം മാഴ്‌സെലോ ഇൻസ്റ്റഗ്രാമിൽ യുവന്റസിനെ ഫോളോ ചെയ്യാൻ തുടങ്ങിയത് മാറ്റത്തിന്റെ സൂചനകൾ നൽകുന്നതാണെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

2022 വരെ മുപ്പതുകാരനായ മാഴ്‌സെലോക്ക് റയൽ മാഡ്രിഡുമായി കരാറുണ്ട്. അതിനാൽ തന്നെ അദ്ദേഹത്തെ ക്ലബ്ബിലേക്ക് എത്തിക്കണമെങ്കിൽ യുവന്റസിന് വൻ തുക മുടക്കേണ്ടതായി വരും. വിഷയത്തിൽ റയലോ മാഴ്‌സെലോയോ ഇതുവരെ പ്രതികരിച്ചിട്ടുമില്ല

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *