അഭിമാനമായി ബോക്‌സിംഗ് റാണി; മേരി കോം ഏഷ്യയിലെ മികച്ച വനിതാ കായികതാരം

ഏഷ്യയിലെ ഏറ്റവും മികച്ച വനിതാ കായികതാരമായി ഇന്ത്യൻ ബോക്‌സിംഗ് റാണി മേരി കോമിനെ തെരഞ്ഞെടുത്തു. ഏഷ്യൻ സ്‌പോർട്‌സ് റൈറ്റേഴ്‌സ് യൂനിയനാണ് പുരസ്‌കാരം നൽകുന്നത്. ദക്ഷിണ കൊറിയൻ ഫുട്‌ബോൾ നായകൻ സൺ ഹ്യൂംഗ് മിന്നാണ് മികച്ച പുരുഷ താരം.

ജപ്പാൻ വനിതാ ഫുട്‌ബോൾ ടീം, ഖത്തർ പുരുഷ ഫുട്‌ബോൾ ടീം എന്നിവയാണ് മികച്ച ടീമുകൾ. ഇതാദ്യമായാണ് ഏഷ്യയിൽ നിന്നുള്ള മികച്ച താരങ്ങളെ എ.എസ്.ആർ.യു തെരഞ്ഞെടുക്കുന്നത്.

ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഏഴ് മെഡലുകൾ സ്വന്തമാക്കിയ ഏക വനിതാ താരമാണ് മേരി കോം. 2002 മുതൽ 2010 വരെയുള്ള ചാമ്പ്യൻഷിപ്പുകളിൽ തുടർച്ചയായി അഞ്ച് തവണയും എട്ട് വർഷങ്ങൾക്ക് ശേഷം 2018ലും മേരി കോം സ്വർണം നേടുകയായിരുന്നു. 2001ൽ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലും മേരി കോം സ്വന്തമാക്കിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *