ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ആറാം സ്വർണം; രാജ്യത്തിന്റെ യശസ്സ് വർധിപ്പിച്ച് മേരി കോം
വനിതാ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മേരി കോമിന് സ്വർണം. ഉക്രൈന്റെ ഹന്ന ഒഖട്ടോയെയാണ് മേരി കോം ഫൈനലിൽ പരാജയപ്പെടുത്തിയത്. ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ മേരി കോമിന്റെ ആറാം സ്വർണമാണിത്. ഇതോടെ ലോക ചാമ്പ്യൻഷിപ്പിൽ ഏറ്റവുമധികം സ്വർണം നേടുന്ന താരമായും മേരി കോം മാറി.
മൂന്ന് കുട്ടികളുടെ അമ്മയും 35കാരിയുമായ മേരി കോം 2010ന് ശേഷം ആദ്യമായാണ് കിരീടം സ്വന്തമാക്കുന്നത്. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി. നേരത്തെ സിമ്രന്‍ജിത് കൗറും ലോവ്ലിനയും വെങ്കലം നേടിയിരുന്നു