ട്വന്റി 20 ടീമിൽ നിന്നും ധോണിയെ ഒഴിവാക്കി; ഞെട്ടലോടെ ആരാധകർ

Loading...
  • 120
    Shares

വെസ്റ്റ് ഇൻഡീസിനും ഓസ്‌ട്രേലിയക്കുമെതിരായ ട്വന്റി 20 ടീമിൽ നിന്നും മഹേന്ദ്രസിംഗ് ധോണിയെ ഒഴിവാക്കി. റിഷഭ് പന്ത്, ദിനേശ് കാർത്തിക് എന്നിവർ ടീമിലിടം നേടി. 2019 ലോകകപ്പിന് ശേഷം ടീമിലെ സ്ഥിരം വിക്കറ്റ് കീപ്പർ ബാറ്റ്‌സമാനെ കണ്ടെത്തുകയെന്നതാണ് സെലക്ടർമാരുടെ ലക്ഷ്യം.

മോശം ഫോമാണ് ധോണിക്ക് ടീമിന് പുറത്തേക്കുള്ള വഴി കാണിച്ചത്. വിൻഡീസിനെതിരായ പരമ്പരയിൽ അടക്കം കുറച്ചുകാലമായി ധോണി മോശം ഫോം തുടരുകയാണ്.

വിൻഡീസിനെതിരായ ടി20 പരമ്പരയിൽ കോഹ്ലിക്ക് സെലക്ടർമാർ വിശ്രമം അനുവദിച്ചിട്ടുണ്ട്. കോഹ്ലിക്ക് പകരം രോഹിതായിരിക്കും ടീമിനെ നയിക്കുക. എന്നാൽ ഓസ്‌ട്രേലിയക്കെതിരായ ടി20യിൽ കോഹ്ലി തിരിച്ചെത്തും.

വിൻഡീസിനെതിരായ ട്വന്റി20 ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ, ലോകേഷ് രാഹുൽ, ദിനേശ് കാർത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ക്രുണാൽ പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, ഖലീൽ അഹ്മദ്, ഷഹ്ബാസ് നദീം.

ടെസ്റ്റ് ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), മുരളി വിജയ്, ലോകേഷ് രാഹുൽ, പൃഥ്വി ഷാ, ചേതേശ്വർ പുജാര, അജിൻക്യ രഹാനെ, ഹനുമ വിഹാരി, രോഹിത് ശർമ, ഋഷഭ് പന്ത്, പാർഥിവ് പട്ടേൽ, രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജദേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഇശാന്ത് ശർമ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *