സർഫിംഗിനിടെ അപകടം; ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന് ഗുരുതര പരുക്ക്

  • 12
    Shares

ക്യൂൻസ് ലാൻഡിൽ കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കുന്നതിനിടെ ഓസ്‌ട്രേലിയൻ ക്രിക്കറ്റർ മാത്യു ഹെയ്ഡന് ഗുരുതര പരുക്ക്. സർഫിംഗിനിടെയാണ് ഹെയ്ഡന് പരുക്കേറ്റത്. തലയ്ക്കും നട്ടെല്ലിനുമാണ് അദ്ദേഹത്തിന് പരുക്കേറ്റത്. കഴുത്തിലെ മൂന്ന് ഞരമ്പുകൾക്കും പരുക്കേറ്റു.

സർഫിംഗിനിടെ തിരമാലകൾക്കുള്ളിൽപ്പെട്ട് ഹെയ്ഡന് പരുക്കേൽക്കുകയായിരുന്നു. ഇതേ തുടർന്ന് താരത്തെ ആശുപത്രിയിൽ എത്തിച്ചു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തൊടൊപ്പം മാത്യു ഹെയ്ഡൻ തന്നെയാണ് അപകടവിവരം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *