എട്ട് വിക്കറ്റുകൾ വീണു, കളി അഞ്ചാം ദിവസത്തിലേക്ക് നീട്ടി ഓസീസ്; ഇന്ത്യക്ക് വേണം ജയത്തിനായി രണ്ട് വിക്കറ്റുകൾ

  • 312
    Shares

മെൽബൺ ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാമിന്നിംഗ്‌സിൽ 399 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ തോൽവി മുന്നിൽ കാണുകയാണ്. എട്ട് വിക്കറ്റുകൾ വീണെങ്കിലും ക്രീസിൽ ഉറച്ചുനിൽക്കുന്ന പാറ്റ് കമ്മിൻസൺ ഇന്ത്യക്ക് ആശങ്ക വർധിപ്പിക്കുന്നുണ്ട്. നാലാം ദിനം കളി അവസാനിക്കുമ്പോൾ ഓസീസ് 8 വിക്കറ്റ് നഷ്ടത്തിൽ 258 റൺസ് എടുത്തിട്ടുണ്ട്.

വിജയത്തിലേക്ക് ഇനിയും അവർക്ക് 141 റൺസ് കൂടി വേണം. അവസാന ദിനമായ നാളെ ആദ്യ സെഷനിൽ തന്നെ വിക്കറ്റുകൾ വീഴ്ത്തി ജയം പിടിച്ചെടുക്കാനാകും ഇന്ത്യ ശ്രമിക്കുക. 61 റൺസുമായി ക്രീസിൽ നിൽക്കുന്ന കമ്മിൻസണാണ് ഇന്ത്യയുടെ ജയം വൈകിപ്പിക്കുന്നത്. 6 റൺസുമായി നഥാൻ ലിയോണും ക്രീസിലുണ്ട്.

ഇന്ന് രണ്ടാമിന്നിംഗ്‌സിൽ 106ന് 8 എന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു. ഓസ്‌ട്രേലിയയുടെ തുടക്കവും തകർച്ചയോടെയായിരുന്നു. 215 റൺസ് എടുക്കുന്നതിനിടെ 8 വിക്കറ്റുകൾ വീണതോടെ കളി അവസാന ദിവസത്തിലേക്ക് നീളില്ലെന്ന് തോന്നിപ്പിച്ചെങ്കിലും കമ്മിൻസൺ ക്രീസിൽ കളി പിടിക്കുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി ജഡേജ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ബുമ്ര, ഷമി എന്നിവർ രണ്ട് വിക്കറ്റ് വീതവും ഇഷാന്ത് ഒരു വിക്കറ്റുമെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *