നാല് വിക്കറ്റ് നഷ്ടപ്പെട്ട ഓസ്‌ട്രേലിയ പതറുന്നു; ഭുവനേശ്വറിനും ചാഹലിനും രണ്ട് വിക്കറ്റുകൾ

  • 52
    Shares

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ നിർണായകമായ അവസാന മത്സരം മെൽബണിൽ തുടരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഓസീസിന് 100 റൺസ് പൂർത്തിയാക്കുമ്പോഴേക്കും നാല് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടു. മത്സരം 25 ഓവർ പൂർത്തിയാകുമ്പോൾ ഓസീസ് നാല് വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് എന്ന നിലയിലാണ്.

ആൻഡി കാറെ 5, ഫിഞ്ച് 14, ഖവാജ 34, ഷോൺ മാർഷ് 39 എന്നിവരാണ് പുറത്തായത്. ഹാൻഡ്‌സ്‌കോംമ്പും, സ്റ്റോണിസുമാണ് ക്രീസിൽ ഭുവനേശ്വർ കുമാർ രണ്ടും ചാഹൽ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ഇന്ത്യക്കായി ഏകദിനത്തിൽ അരങ്ങേറിയ വിജയ് ശങ്കർ നാല് ഓവർ ഇതുവരെ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും നേടാനായില്ല

ഇരു ടീമുകളും ഓരോ മത്സരം വിജയിച്ച് നിൽക്കുന്നതിനാൽ ഇന്നത്തെ മത്സരം നിർണായകമാണ്. ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. ഓസീസ് മണ്ണിലെ ആദ്യ ബൈലാറ്ററൽ പരമ്പരയാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *