ജയിക്കുമ്പോൾ മാത്രം ഞാൻ ജർമനാകും, അല്ലെങ്കിൽ കുടിയേറ്റക്കാരനും; ഓസിൽ വിരമിച്ചത് എന്തിന്

  • 309
    Shares

ഫുട്‌ബോൾ ആരാധകരെ ഞെട്ടിച്ച തീരുമാനമായിരുന്നു ജർമൻ ദേശീയ ടീമിൽ നിന്നുള്ള മെസ്യൂട്ട് ഓസിലിന്റെ വിരമിക്കൽ. കടുത്ത വംശീയാധിക്ഷേപം ഉൾപ്പെടെയുള്ള ആക്രമണങ്ങൾ സഹിക്കാനാകാതെയായിരുന്നു ഓസിൽ വിരമിക്കൽ പ്രഖ്യാപിച്ചത്. 2014ൽ ജർമനിക്ക് കപ്പ് നേടി കൊടുക്കാൻ പ്രധാന പങ്ക് വഹിച്ച താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം ലോകമെമ്പാടുമുള്ള ആരാധകരെ ചെറുതായിട്ടൊന്നുമല്ല അമ്പരിപ്പിച്ചത്.

്മൂന്ന് കത്തുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് ശേഷമായിരുന്നു ഓസിലിന്റെ വിരമിക്കൽ പ്രഖ്യാപനം. ലോകകപ്പിന് മുമ്പ് ഓസിൽ തുർക്കി പ്രസിഡന്റ് ഉർദുഗാനെ സന്ദർശിച്ചതിനെ തുടർന്നാണ് വിവാദങ്ങളുടെ തുടക്കം. ഓസിലിനെ ടീമിൽ ഉൾപ്പെടുത്തരുതെന്ന് നിരവധി പേർ ആവശ്യപ്പെടുകയും ചെയ്തു. ഓസിൽ ലോകകപ്പിൽ കളിക്കാനിറങ്ങിയപ്പോഴൊക്കെ ജർമൻ ആരാധകർ കൂക്കി വിളിക്കുകയും ചെയ്തിരുന്നു

എന്നാൽ ഉർദുഗാനൊപ്പം ഫോട്ടോ എടുത്തത് രാഷ്ട്രീയ നിലപാടല്ലെന്ന് ഓസിൽ വ്യക്തമാക്കുന്നു. കുടുംബത്തിന്റെ സ്വദേശത്തിന്റെ നേതാവിനോടുള്ള ആദരവ് മാത്രമായിരുന്നുവത്. എതിർപ്പുകൾ പ്രതീക്ഷിച്ചിരുന്നില്ല. ഇനിയും ജർമൻ ജഴ്‌സി അണിയുന്നത് അവർക്കിഷ്ടമല്ലെങ്കിൽ തുടരുന്നത് ശരിയല്ല.

താൻ നേടിയ ഗോളുകളെങ്കിലും ഓർക്കണമായിരുന്നുവെന്നും ഓസിൽ തുറന്നടിച്ചു. ജർമൻ ഫുട്‌ബോൾ അസോസിയേഷനെയും ഓസിൽ വിമർശിക്കുന്നുണ്ട്. ജയിക്കുമ്പോൾ മാത്രമാണ് താനവർക്ക് ജർമൻ ആയിരുന്നത്. തോൽക്കുമ്പോൾ ഞാൻ വെറും കുടിയേറ്റക്കാരനായിരുന്നു അവർക്ക്. വംശീയ വിദ്വേഷത്തോടെയാണ് അവർ തന്നോട് പെരുമാറിയതെന്നും ഓസിൽ പറയുന്നു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *