മെസ്യൂട്ട് ഓസിൽ ദേശീയ ടീമിൽ നിന്ന് രാജിവെച്ചു

  • 241
    Shares

ജയിക്കുന്ന സമയങ്ങളിൽ ബെൽജിയംകാരനാവുന്ന ഞാൻ തോൽക്കുമ്പോൾ ആഫ്രിക്കൻ വംശജനാവുന്നു എന്നായിരുന്നു ബെൽജിയം സ്‌ട്രൈക്കർ റൊമേലു ലുകാകു കുറച്ചു ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞത്. ലോകകപ്പിന് മുൻപ് ലോക മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്തതും ഈ വാക്കുകളായിരുന്നു. ഇന്ന് ഇതേ വാക്കുകൾ ആവർത്തിച്ചാണ് ജർമ്മൻ ഫുട്‌ബോൾ താരം മെസൂത് ഓസിൽ വിരമിക്കൽ പ്രഖ്യാപിച്ചത്. 23 അംഗ ടീമും പരിശീലകനും അടങ്ങുന്ന ജർമ്മൻ ടീം ലോകകപ്പിൽ നിന്ന് പുറത്തായപ്പോൾ പഴി കേട്ടത് മുഴുവൻ ഒരാൾക്കായിരുന്നു.

മധ്യനിര താരം മെസൂത് ഓസിലിന്. ജർമ്മൻ മാധ്യമങ്ങൾ തോൽവിക്ക് കാരണങ്ങൾ തിരയാതെ കാര്യങ്ങൾ ഓസിലിന് മേൽ കെട്ടിവെക്കാൻ തിടുക്കം കാണിച്ചു. ഓസിലിന്റെ ടർക്കിഷ് പാരമ്പര്യവും ഏർഡോഗനുമായുള്ള കൂടി കാഴ്ചയും ചർച്ച ചെയ്ത അവർ ഒരിക്കലും യാക്കിം ലോയുടെ ടീം സെലക്ഷനെയോ അമ്പേ പരാജയപ്പെട്ട പ്രതിരോധത്തെയോ പഴിച്ചില്ല. ജർമ്മൻ ഫുട്‌ബോൾ അസോസിയേഷനിലെ ചിലരുടെ രാഷ്ട്രീയ താൽപര്യങ്ങളുടെ ഇരയാണ് താൻ എന്നാണ് ഓസിൽ ആരോപിക്കുന്നത്. തന്റെ ടർക്കിഷ് പൈതൃകത്തെ അവഹേളിക്കാൻ ചിലർ മനഃപൂർവം ശ്രമിച്ചു എന്നും ഓസിൽ ആരോപിക്കുന്നുണ്ട്.

ജയിക്കുമ്പോൾ താൻ അവർക്ക് ജർമ്മനിക്കാരൻ ആണെന്നും അല്ലാത്തപ്പോൾ ടർക്കിഷ് വംശജൻ മാത്രമാണെന്നും ഓസിൽ ആരോപിക്കുന്നുണ്ട്. ഏതായാലും പ്രതിസന്ധിയിൽ നിൽക്കുന്ന ജർമ്മൻ ഫുട്‌ബോളിൽ വലിയ ചലനങ്ങൾ ഓസിലിന്റെ രാജിയും ആരോപണങ്ങളും ഉണ്ടാക്കുമെന്ന് ഉറപ്പാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *