ഒരു ദുരന്തം അവസാനിച്ചല്ലോ; ഓസിലിനെ പരിഹസിച്ച് ബയേൺ മ്യൂണിക് പ്രസിഡന്റ്

  • 108
    Shares

കടുത്ത വംശീയാധിക്ഷേപത്തിന് വിധേയനായി അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച ജർമൻ താരം മെസ്യൂട്ട് ഓസിലിനെ പരിഹസിച്ച് ബയേൺ മ്യൂണിക് പ്രസിഡന്റ് ഉലി ഹോനസ്. അതിയായ സന്തോഷം, അങ്ങനെയൊരു ദുരന്തം അവസാനിച്ചല്ലോയെന്നായിരുന്നു ഓസിലിന്റെ വിരമിക്കൽ വാർത്തയോട് ഹോനസ് പ്രതികരിച്ചത്.

ജർമനിയുടെ ഏറ്റവും ദുർബലനായ കളിക്കാരനാണ് ഓസിൽ. അയാൾ വിരമിച്ചതു കൊണ്ട് ജർമനിക്ക് യാതൊരു നഷ്ടവുമുണ്ടാകില്ല. 35 മില്യൺ ആരാധകരുണ്ടെന്നാണ് ഓസിലിന്റെ അവകാശവാദം. ക്രോസ് പാസ് കൊടുത്താൽ മഹത്തായ കാര്യമെന്നാണ് അയാളുടെ ആരാധകരുടെ വാദം. എന്നാൽ ദേശീയ ടീമിൽ ഒരിക്കലും സ്ഥാനം അർഹിക്കാത്ത താരമാണ് ഓസിൽ എന്നും ഹോനസ് പരിഹസിച്ചു

ലോകകപ്പിന് മുമ്പ് തുർക്കി പ്രസിഡന്റ് ത്വയിബ് ഉർദുഗാനൊപ്പം ഫോട്ടോക്ക് പോസ് ചെയ്തതാണ് ഓസിൽ വിവാദങ്ങളിൽ ഉൾപ്പെടാൻ കാരണം. ജർമനി ലോകകപ്പിൽ ഒന്നാം റൗണ്ടിൽ തന്നെ പുറത്താകുകയും ചെയ്തു. ഇതോടെയാണ് ഓസിലിനെതിരെ വംശീയ ആക്രമണം തുടങ്ങിയത്. ഓസിൽ രാജ്യത്തെ വഞ്ചിച്ചുവെന്നും കൂറ് തുർക്കിയോടാണെന്നുമുള്ള ആരോപണങ്ങളും ഉയർന്നു. ആക്രമണം കുടുംബാംഗങ്ങളിലേക്കും എത്തിയതോടെയാണ് ഓസിൽ വിരമിക്കൽ പ്രഖ്യാപിച്ചത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *